ക്ലാസ് ഓഫ് 80 സില്‍ പങ്കെടുക്കാന്‍ തന്നെ വിളിച്ചില്ല; ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും എന്നെ വിളിക്കാത്തതെന്ന് പ്രതാപ് പോത്തന്‍

Malayalilife
topbanner
ക്ലാസ് ഓഫ് 80 സില്‍ പങ്കെടുക്കാന്‍ തന്നെ വിളിച്ചില്ല;  ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും എന്നെ വിളിക്കാത്തതെന്ന്  പ്രതാപ് പോത്തന്‍

 

 ദക്ഷിണേന്ത്യന്‍ സിനിമകളിലെ 80 കളില്‍ തിളങ്ങിനിന്ന താരങ്ങളുടെ ഒത്തുകൂടലാണ് കഴിഞ്ഞ ദിവസം  നടന്‍ ചിരഞ്ജീവിയുടെ വീട്ടില്‍ നടന്നത് . എല്ലാവര്‍ഷവും റീയൂണിയന്‍ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് ഓഫ് 80'സ് എന്നാണ് ഇത്തവണത്തെ പരിപാടിക്ക് ഇവര്‍ നല്‍കിയ പേര്. 

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യന്‍ താരങ്ങളായ രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങളാണ് ഇത്തവണ എത്തിയത് 

എന്നാല്‍ ഒത്തുകൂടലിന് തൊട്ടുപിന്നാലെ അതിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപ് പോത്തന്‍ തന്നെ ഒത്തുചേരലില്‍ വിളിക്കാത്തതിന്റെ സങ്കടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
 

Read more topics: # prathap pothan ,# fb post
prathap pothan fb post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES