അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ സിനിമയില്‍ മുഖം കാണിച്ചുതുടങ്ങിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിന്നീട് ഉസ്താദ് ഹോട്ടലിലും അഭിനയിച്ച പ്രയാഗ ശ്രദ്ധനേടിയത് തമിഴ് ചിത്രം 'പിശാശ്' എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഒടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായയിലെ യക്ഷി വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, താരത്തിന്റെ പുത്തന്‍ ലുക്ക് ആണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഒരു റിപ്പിഡ് ജീന്‍സും ടി ഷര്‍ട്ടും കോട്ടും ധരിച്ചാണ് പ്രയാ?ഗ ഫോട്ടോയില്‍ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് മുടിയില്‍ ഉയര്‍ത്തി വച്ചിട്ടുണ്ട്. വളരെ കൂള്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ ഞൊടിയിട കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ നടിയുടെ പഴയെ ലുക്കും പിന്നാലെ വന്ന മാറ്റങ്ങളും കോര്‍ത്തിണക്കിയ ഫോട്ടോകളും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'അമ്പോ ഇത് വല്ലാത്തൊരു മാറ്റം' എന്നാണ് പലരും ഫോട്ടോയില്‍ കമെന്റ് ചെയ്തരിക്കുന്നത്.