Latest News

സിബി മലയില്‍ ആ കാര്യം ആവശ്യപ്പെട്ടിട്ടും മാധവി സമ്മതിച്ചു തന്നില്ല'; ആകാശദൂതി'ല്‍ തിളങ്ങിയിട്ടും മാധവിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്  സിബി മലയില്‍ ആ കാര്യം ആവശ്യപ്പെട്ടിട്ടും മാധവി സമ്മതിച്ചു തന്നില്ല; ആകാശദൂതില്‍ തിളങ്ങിയിട്ടും മാധവിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നഷ്ടമായതിന് കാരണം വെളിപ്പെടുത്തി പ്രേം പ്രകാശ്

Malayalilife
 സിബി മലയില്‍ ആ കാര്യം ആവശ്യപ്പെട്ടിട്ടും മാധവി സമ്മതിച്ചു തന്നില്ല'; ആകാശദൂതി'ല്‍ തിളങ്ങിയിട്ടും മാധവിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്  സിബി മലയില്‍ ആ കാര്യം ആവശ്യപ്പെട്ടിട്ടും മാധവി സമ്മതിച്ചു തന്നില്ല; ആകാശദൂതില്‍ തിളങ്ങിയിട്ടും മാധവിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നഷ്ടമായതിന് കാരണം വെളിപ്പെടുത്തി പ്രേം പ്രകാശ്

 മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായ 'ആകാശദൂതി'ല്‍ മികച്ച അഭിനയം കാഴ്ചവെച്ചിട്ടും നടി മാധവിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാതെ പോയതിന് കാരണം വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളും നടനുമായ പ്രേം പ്രകാശ്. കാന്‍സര്‍ ബാധിതയായ കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ മേക്കപ്പ് കുറയ്ക്കണമെന്ന് സംവിധായകന്‍ സിബി മലയില്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മാധവി തയ്യാറാകാതിരുന്നതാണ് മികച്ച നടിക്കുള്ള അവാര്‍ഡ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് പ്രേം പ്രകാശ് സിനിമയുടെ അണിയറക്കഥകള്‍ തുറന്നുപറഞ്ഞത്.

1993-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ 'ആകാശദൂത്', 'മണിച്ചിത്രത്താഴ്' എന്നീ ചിത്രങ്ങള്‍ തമ്മിലായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി പ്രധാനമായും പോരാടിയത്. ഒടുവില്‍ മണിച്ചിത്രത്താഴിലെ മികച്ച പ്രകടനത്തിലൂടെ ശോഭന മികച്ച നടിക്കുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. അതേസമയം, ആകാശദൂതിലെ 'ആനി' എന്ന കഥാപാത്രത്തിലൂടെ മാധവി മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരത്തിലേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ 'മണിച്ചിത്രത്താഴ്' എന്ന സിനിമ മാത്രമായിരുന്നില്ല മാധവി രണ്ടാം സ്ഥാനത്തേക്ക് പോകാന്‍ കാരണമെന്ന് പ്രേം പ്രകാശ് വ്യക്തമാക്കുന്നു.

'സംവിധായകന്‍ സിബി മലയില്‍ പലതവണ മാധവിയോട് ആവശ്യപ്പെട്ടതാണ് മേക്കപ്പ് അല്‍പം കുറയ്ക്കണമെന്ന്. ഇത്രത്തോളം ഇടരുതെന്ന്. കാരണം ആനി എന്ന കഥാപാത്രം രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതല്‍ മേക്കപ്പ് കുറയ്ക്കണമെന്ന്. എന്നാല്‍ മാധവി അത് സമ്മതിച്ച് തന്നില്ല. ഇത് സത്യത്തില്‍ സംഭവിച്ച കാര്യമാണ്. അല്ലെങ്കില്‍ മാധവിക്ക് മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചേനെ. അവര്‍ക്കത് പിന്നീട് അവാര്‍ഡ് തളളപ്പെട്ടപ്പോഴാണ് മനസിലായത്. ഇത്രയും മക്കളുടെ അമ്മ, അസുഖം കാന്‍സറാണ്, അവര്‍ക്ക് തന്നെ അത് ചിന്തിക്കാമായിരുന്നതാണ്. സംവിധായകന്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും മാധവി മേക്കപ്പ് കുറയ്ക്കാന്‍ തയാറായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ആ പുരസ്‌കാരം നഷ്ടപ്പെട്ടത്' പ്രേം പ്രകാശ് പറഞ്ഞു.

prem prakash about actress madhavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES