Latest News

ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു; ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാടുകള്‍ തുറന്ന് പറഞ്ഞ് രജീഷ വിജയന്‍

Malayalilife
topbanner
ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു;  ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാടുകള്‍ തുറന്ന് പറഞ്ഞ് രജീഷ വിജയന്‍

സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്റെ ഫെമിനിസത്തെക്കുറിച്ചുളള കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. സ്ത്രീയായത് കൊണ്ട് മാത്രം ഒരു വ്യക്തി സംവരണം എന്നത് അര്‍ഹിക്കുന്നതല്ല എന്നും എന്നാല്‍ ഒരു ഗര്‍ഭിണി ബസില്‍ കയറുന്ന സമയത്ത് അവര്‍ക്ക് സീറ്റ് കൊടുക്കേണ്ട പരിഗണന മറ്റുള്ളവര്‍ക്കും ഉണ്ട് എന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ചില പ്രത്യേക പരിഗണന ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെ ലഭിക്കുന്നുണ്ട് എന്നും രജീഷ ഒരു അഭിമുഖത്തില്‍ പറയുന്നു. 

'ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു. അങ്ങനെ നോക്കുമ്‌ബോള്‍ കേരളത്തില്‍ ഫെമിനിസത്തിന് പല നിര്‍വചനങ്ങളുണ്ട്. ഞാന്‍ കാണുന്നത് എല്ലാ രീതിയിലുമുള്ള സ്ത്രീയുടെ സമത്വത്തെയാണ്. സ്ത്രീ ആയത് കൊണ്ട് തന്നെ സംവരണം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ ഒരു ബസില്‍ ഗര്‍ഭിണി കയറുമ്‌ബോള്‍ അവര്‍ക്ക് ഒരു സീറ്റ് വേണമെന്നുള്ളത് അത്യാവശ്യമാണ്. കാരണം അവളുടെ ഉദരത്തില്‍ ഒരു ജീവന്‍ കൂടി ഉള്ളത് കൊണ്ട് മാത്രം.

പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ കായിക ക്ഷമത നന്നേ കുറവാണ്. ശാരീരികമായ ചില സംവരണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു രീതിയിലുമുള്ള മുന്‍ഗണനയും സ്ത്രീയ്ക്ക് വേണ്ട. ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെയാണ് സ്ത്രീകള്‍ക്ക് ചില പ്രത്യേകമായ പരിഗണനകള്‍ കൊടുക്കേണ്ടത്. അത് കൊണ്ട് പുരുഷനും സ്ത്രീയും തമ്മില്‍ ഒരു വിവേചനത്തിന്റെയും ആവശ്യമില്ല. അതാണ് ഞാന്‍ വിശ്വസിക്കുന്ന ഫെമിനിസവും സമത്വവും' എന്ന്  താരം പറയുന്നു. 

Read more topics: # Rajisha vijayan ,# says about feminism
Rajisha vijayan says about feminism

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES