റിലീസിന് മുന്‍പ് തന്നെ പല സിനിമകളും തരംഗമായി മാറാറുണ്ട്. വ്യത്യസ്തമായ പ്രമോഷന്‍ രീതികള്‍ തന്നൊണ് ഇതിന് കാരണവും. അതുകൊണ്ട് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായ് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കലാഭവന്‍ ഷാജോണാണ്.
ലൂസിഫറിന് പിന്നാലെയായി അടുത്ത സിനിമയുമായി എത്തുകയാണ് താരപുത്രന്‍. നീണ്ട നാളുകള്‍ക്ക് ശേഷം ആക്ഷനും കോമഡിയുമൊക്കെയായി ഫാമിലി എന്റര്‍ടൈനറുമായാണ് പൃഥ്വി എത്തുന്നത്. നേരത്തെ പുറത്തുവന്ന ടീസര്‍ കണ്ടതോടെയാണ് ആരാധകരും ഇക്കാര്യം ഉറപ്പിച്ചത്. നാളുകള്‍ക്ക് ശേഷം പഴയ രാജുവിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് എന്തായാലും ആരാധകര്‍.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരം തൊട്ടതെല്ലാം പൊന്നാക്കുന്ന നായിക എന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനകം ഉയര്‍ന്നുവന്നിരുന്നു. ചിത്രത്തില്‍ മിയയും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരവും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
തനീഷ എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്. മുസ്ലിം വേഷത്തിലെത്തുന്ന താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇത്തവണത്തെ ഓണത്തിന് സിനിമയെത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ എത്ര താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും ഇത്തവണത്തെ ഓണം പൃഥ്വിരാജിന് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
