Latest News

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ മമ്മൂട്ടി; കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ഖഖദറിലും മുണ്ടിലും തിളങ്ങിയ മെഗാസ്റ്റാറിനെ ഏറ്റെടുത്ത് ആരാധകരും

Malayalilife
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ മമ്മൂട്ടി; കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ഖഖദറിലും മുണ്ടിലും തിളങ്ങിയ മെഗാസ്റ്റാറിനെ ഏറ്റെടുത്ത് ആരാധകരും

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കാര്യക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 'ഗാനഗന്ധര്‍വ'നു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ 'ചിറകൊടിഞ്ഞ കിനാവുകള്‍'ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് 'വണ്‍'.

കടയ്ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കറുത്ത കണ്ണടയും ഖതര്‍ മുണ്ടും ഷര്‍ട്ടുമിട്ട മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍. 'യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു.

ജോജു ജോര്‍ജ് , മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ ക്യഷ്ണ കുമാറിന്റെ മകളായ ഇഷാനി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍ വൈദി സോമസുന്ദരമാണ്. സംഗീതം ഗോപി സുന്ദര്‍.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയെത്തിരിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കുടിക്കാഴ്ച.

mammoty as kerala cm

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES