Latest News

ലക്ഷ്വറി കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായി പൃഥ്വി; വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജും; ക്രിസ്മസ് സമ്മാനവുമായി പൃഥ്വിരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്; പോസ്റ്റര്‍ വൈറല്‍ 

Malayalilife
topbanner
 ലക്ഷ്വറി കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായി പൃഥ്വി; വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജും; ക്രിസ്മസ് സമ്മാനവുമായി പൃഥ്വിരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്; പോസ്റ്റര്‍ വൈറല്‍ 

ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് നായകനമായി ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ഒരുക്കുന്നത് പൃഥ്വി തന്നെയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിയും സുരാജ് വെഞ്ഞാറ്മ്മൂടും ഒന്നിച്ചുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. 

 ലക്ഷ്വറി കാറുകളോട് ക്രേസുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃത്വിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം.

ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. ദീപ്തി പൃഥിരാജിന്റെ ഭാര്യയായാണ് വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

prithviraj sukumran new movie driving licence poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES