വിജയ് സേതുപതി തൃഷ കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം 96 തെലുങ്കിലേക്ക്; തെലുങ്കിലെത്തുമ്പോള്‍ ജാനുവും റാംമും ആരെന്ന ആകാംഷയില്‍ പ്രേക്ഷകര്‍; റീ മേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍

Malayalilife
topbanner
വിജയ് സേതുപതി തൃഷ കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം 96 തെലുങ്കിലേക്ക്; തെലുങ്കിലെത്തുമ്പോള്‍ ജാനുവും റാംമും ആരെന്ന ആകാംഷയില്‍ പ്രേക്ഷകര്‍; റീ മേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍

റിലീസ് ചെയ്ത് ദിവസങ്ങളായിട്ടേ ഉള്ളുവെങ്കിലും കേന്ദ്രങ്ങളിലെല്ലാം വന്‍ മൗത്ത് പബ്ലിസിറ്റിയുമായി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 96. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ പാട്ടുകളും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

സി പ്രേംകുമാര്‍ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ദില്‍ രാജുവാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ വിജയ് സേതുപതി-തൃഷ കോമ്പിനേഷന്‍ കൊണ്ടുകൂടി വിജയം കണ്ട സിനിമ തെലുങ്കില്‍ എത്തുമ്പോള്‍ നായികാനായക കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കും എന്ന ആകാംശയിലാണ് ആരാധകര്‍

തൃഷ തമിഴില്‍ അവതരിപ്പിച്ച ജാനകിയെ സാമന്ത അക്കിനേനിയും വിജയ് സേതുപതി അവതരിപ്പിച്ച റാമിനെ നാനിയും അവതരിപ്പിക്കുമെന്നായിരുന്നു ടോളിവുഡ് വൃത്തങ്ങളില്‍ നിന്ന് ആദ്യം കേട്ടത്. എന്നാല്‍ തെലുങ്ക് റീമേക്കിലും തൃഷ തന്നെ നായികയായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ റീമേക്കിലെ താരനിര്‍ണയത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. എന്‍ ഷണ്‍മുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് നിര്‍മ്മാണം

Read more topics: # 96 movie remake Telugu
96 movie remake Telugu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES