Latest News

അഞ്ച് വർഷം മുൻപ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോൾ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു; ഭാര്യയുടെ മരണത്തിന് പിന്നാലെ ഉള്ള അതിജീവനത്തെ കുറിച്ച് പറഞ്ഞ് മുരളി ഗോപി

Malayalilife
topbanner
അഞ്ച് വർഷം മുൻപ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോൾ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു; ഭാര്യയുടെ മരണത്തിന് പിന്നാലെ ഉള്ള അതിജീവനത്തെ   കുറിച്ച് പറഞ്ഞ് മുരളി ഗോപി

ലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി‍.ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജീവിതത്തിലെ നഷ്ടങ്ങൾ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് മുരളി ​ഗോപി നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി. അഞ്ച് വർഷം മുൻപ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോൾ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു. മകൾ ഗൗരി ഇപ്പോൾ കമ്പ്യൂട്ടർ എഞ്ചിനിയറിങ് അവസാന വർഷം ആണ്. മകൻ ഗൗരവ് ഏഴാം ക്ലാസിൽ. തിരുവനന്തപുരത്തെ എന്റെ വീട്ടിൽ എന്റേയും അഞ്ജനയുടേയും അമ്മമാരുടേയും എന്റെ അനുജത്തി മീനു ഗോപിയുടേയും ഭർത്താവ് ജയ് ഗോവിന്ദിന്റേയും മക്കൾക്കൊപ്പമാണ് അവർ വളരുന്നത്. ഞങ്ങൾ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്.

മോൾക്ക് എഴുത്തിൽ താത്പര്യമുണ്ട്. മോൻ ഒരു കാര്യം കിട്ടിയാൽ അതേക്കുറിച്ച് ആഴത്തിൽ പഠിക്കും. അത് എന്റെ ഒരു ട്രെയിറ്റ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛൻ ഒരിക്കലും മക്കളെ ഉപദേശിച്ചിട്ടില്ല. ഞാനും മക്കളെ ഉപദേശിക്കാത്ത അച്ഛനാണ്. അവർ അവരുടെ ഇഷ്ടങ്ങൾ പിന്തുടരട്ടെ.

Actor Murali Gopi talks about survival after his wife death

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES