ഒരു ഘട്ടത്തിൽ അമ്മ പോലും കൃപയെ കുറ്റപ്പെടുത്തിയിരുന്നു;അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു; ദുരനുഭവം പങ്കുവച്ച് കൃപ

Malayalilife
topbanner
ഒരു ഘട്ടത്തിൽ അമ്മ പോലും കൃപയെ കുറ്റപ്പെടുത്തിയിരുന്നു;അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു; ദുരനുഭവം പങ്കുവച്ച് കൃപ

ബാലതാരമായി മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരപുത്രിയാണ് കൃപ. നടി രമ ദേവിയുടെ മകൾ കൂടിയാണ് കൃപ.  ചിന്താവിഷ്ടയായ ശ്യാമളയിലെ ബാലതാരം ആയാണ് കൃപ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നാലെ  അവതാരകയായും നായികയായും ,സഹാനദിയുമായും എല്ലാം തന്നെ താരം വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ കരിയറിൽ നേരിട്ട ചതിയുടെ കഥയെ പറ്റി പറഞ്ഞിരിക്കുകയാണ് നടി. 

സംഭവത്തെ കുറിച്ച് കൃപ പറയുന്നത് ഇങ്ങനെയാണ്. ‘ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചത്. സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമൊക്കെയായിരുന്നു പ്രമേയം.

സംവിധായകൻ മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവാ യിരുന്നു. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുമുണ്ട്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അപ്പോൾ തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് കൃപ മറുപടി പറഞ്ഞിരുന്നു. എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല.

പത്തൊൻപത് വയസുള്ളപ്പോഴാണ് കൃപ ആ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്ത് വരുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. കൃപ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് അത് ചെയ്തത്’. അത് കൃപയെ വല്ലാതെ ഞെട്ടിച്ചു. പിന്നെ കുടുംബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ ഉള്ളത് കൊണ്ടാണ് ആ ഷോക്കിൽ നിന്ന് കൃപ രക്ഷനേടിയതെന്നും ഇപ്പോൾ സന്തോഷകരമായി ജീവിക്കുന്നുവെന്നും കൃപ പറയുന്നു.

സിനിമ ഇറങ്ങിയതിന് തൊട്ടു പിറകെ തന്നെ കൃപക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചിരുന്നു. പക്ഷേ കോളജ് മാനേജ്‌മെൻ്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുന്ന അവസ്ഥവരെ കൃപക്ക് നേരിടേണ്ടി വന്നു. പക്ഷെ അവർ അതാണ് കാരണമെന്ന് പറഞ്ഞില്ല. പക്ഷേ എങ്കിൽ കൂടി അത് തന്നെയാകും കാരണമെന്നാണ് കൃപ വിശ്വസിക്കുന്നത്.

ഒരു ഘട്ടത്തിൽ അമ്മ പോലും കൃപയെ കുറ്റപ്പെടുത്തിയിരുന്നു. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് അമ്മ പറഞ്ഞിരുന്നത്. ഈ ഘട്ടത്തിൽ എല്ലാം കൃപക്ക് താങ്ങായി ഭർത്താവ് ഉണ്ടായിരുന്നു. സംഭവത്തിൽ കൃപയും കുടുംബവും കേസ് കൊടുത്തിട്ടുണ്ട്.
 

Actress kripa words about bad experience

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES