മലയാള സിനിമയുടെ പ്രിയ താരം കെപിഎസി ലളിത ഇനി ഓർമ്മ. നിരവധി താരങ്ങളാണ് താരത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായർ രംഗത്ത് എത്തിയിരിക്കുകയാണ്. സഹപ്രവർത്തക മാത്രമല്ല, സ്നേഹതയും അമ്മയുമായിരുന്നു ലളിതയെന്നും ഈ വിയോഗം തീരാനഷ്ടമെന്നും നവ്യ പറഞ്ഞു. നവ്യ നായരുടെ ഏറ്റവും പുതിയ ചിത്രമായ ‘ഒരുത്തീ’യിൽ നടിയുടെ അമ്മയായി കെപിഎസി ലളിത അഭിനയിച്ചിരുന്നു.
നവ്യ നായരുടെ വാക്കുകൾ:
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ‘ഒരുത്തീ’യിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല .. എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം. അതങ്ങനെ തന്നെ നടന്നു ..
കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. താരത്തിന്റെ യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1969ൽ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം ആണ് കെപിഎസി ലളിതയുടെ ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞു കെപിഎസി ലളിത. അന്തരിച്ച സംവിധായകൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം ചെയ്തത്.