ക്യാമറ പണ്ടേ എന്റെ വീക്ക്‌നെസായിരുന്നു; കുഞ്ഞു സുരഭിയുടെ വീഡിയോ വൈറല്‍

Malayalilife
topbanner
ക്യാമറ പണ്ടേ എന്റെ വീക്ക്‌നെസായിരുന്നു; കുഞ്ഞു സുരഭിയുടെ വീഡിയോ വൈറല്‍

കൊവിഡ് രണ്ടാം തരംഗം മൂലം എങ്ങും ലോക്ഡൗണ്‍ ആയതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നൊക്കെ മാറി തങ്ങളുടേതായ സമയം കണ്ടെത്തിയിരിക്കുകയാണ് പല സിനിമാതാരങ്ങളും. പലരും കുടുംബത്തോടൊപ്പവും ഒക്കെയായി സമയം ചിലവഴിക്കുന്നു. അതിനാല്‍ തന്നെ ഏവരും സോഷ്യല്‍മീഡിയയില്‍ സജീവവുമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടി സുരഭി ലക്ഷ്മി പങ്കുവെച്ച ചെയ്ത ഒരു പഴയകാല വീഡിയോ വൈറലായിരിക്കുകയാണ്.

തന്റെ ചെറുപ്പകാലത്തെ ഒരു വീഡിയോയാണ് സുരഭി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'ക്യാമറ പണ്ടേ വീക്‌നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടന്‍ ക്യാമറ ആദ്യമായി കയ്യില്‍ തന്നപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എന്റെ മുഖത്ത്. തെറ്റത്ത് വിജയന്‍ കുട്ടിയേട്ടന്റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ എന്ന് കുറിച്ചാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യമായി ഒരു ക്യാമറ കൈയ്യില്‍ കിട്ടിയപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണിച്ച് നിഷ്‌കളങ്കമായ ചിരിയുമായാണ് സുരഭി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ആ കാലഘട്ടത്തിലെ കല്യാണ വീഡിയോകളിലെ പ്രധാന പാട്ടായ 'യാത്ര തുടരുന്നു ശുഭയാത്ര തുടരുന്നു' എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തില്‍ നമുക്ക് കേള്‍ക്കാം. പോസ്റ്റിനു താഴെ വളരെ രസകരമായ കമന്റുകളും അവര്‍ക്കുള്ള മറുപടികളുമായി സുരഭിയും കൂടിയത് കൗതുകമുളവാക്കുന്നതാണ്.

Actress surabhi lekhmi child hood photo goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES