തെന്നിന്ത്യയിൽ സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ അല്ലുഅർജുൻ. തന്റെ മകൻ അയാന്‍റെ ജന്മദിനത്തില്‍ വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ അല്ലുഅർജുൻ. മകന്‍റെ ചിത്രത്തോടൊപ്പം ആണ് ഈ കുറിപ്പും പങ്കുവച്ചിരിക്കുന്നത്. മകൻ തന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എന്താണ് സ്നേഹമെന്ന് മനസ്സിലായതെന്നും നീയാണ് സ്നേഹമെന്നും കുറിച്ചുകൊണ്ടാണ് മകന് വേണ്ടി ജന്മദിനാശംസകൾ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പിന് നിരവധിപ്പേരാണ് മന്റുകളുമായി എത്തിയിരിക്കുന്നത്.
''എന്താണ് സ്നേഹമെന്ന് ഞാന്‍ ജീവിതത്തില്‍ മിക്കപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പണ്ട് പല സമയങ്ങളിലും എനിക്ക് ആ വികാരം പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അത് സ്നേഹമാണോ എന്ന് ശരിക്കും ഉറപ്പില്ലായിരുന്നു...പക്ഷേ നീ എന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഇന്നെനിക്ക് വ്യക്തമായി അറിയാം എന്താണ് സ്നേഹമെന്ന്. നീയാണ് സ്നേഹം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അയാന്‍. എന്‍റെ കുഞ്ഞിന് ജന്മദിനാശംസകള്‍ നേരുന്നു'' എന്നുമാണ് താരം കുറിച്ചിരുന്നത്.
2011 മാര്‍ച്ച് ആറിനാണ് അല്ലു അര്‍ജുനും സ്നേഹ റെഡ്ഡിയും വിവാഹിതരായത്. ഇവരുടെ മൂത്ത മകനാണ് അയാൻ. ഇളയ മകളുടെ പേര് അര്‍ഹയാണ്. താരം കുറച്ചു ദിവസങ്ങൾക്ക് മുന്നോടിയായി സ്കൂളിൽ അയാന് ലഭിച്ച അംഗീകാരുടെ പേരിൽ അഭിമാനപൂർവ്വം അല്ലു ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്‌തു. മലയാളികൾക്കിടയിലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ അല്ലു ഏറെ സുപരിചിതനാണ്.