Latest News

പതിനെട്ടാം വയസ്സിലെ വിവാഹം താറുമാറായി രണ്ടാം വിവാഹത്തിലേക്ക് എത്തി; രണ്ട് ആൺമക്കളിൽ ഇളയവൻ ആത്മഹത്യ ചെയ്തു; വിഷമങ്ങളുടെ ഭാരം താങ്ങിയ ശാന്ത ദേവിയുടെ ജീവിതം

Malayalilife
topbanner
പതിനെട്ടാം വയസ്സിലെ വിവാഹം താറുമാറായി രണ്ടാം വിവാഹത്തിലേക്ക് എത്തി; രണ്ട് ആൺമക്കളിൽ ഇളയവൻ ആത്മഹത്യ ചെയ്തു; വിഷമങ്ങളുടെ ഭാരം താങ്ങിയ ശാന്ത ദേവിയുടെ ജീവിതം

ലയാളികൾക്ക് അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മലയാളത്തിൽ അമ്മ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ഒരുപാട് താരങ്ങളുമുണ്ട്. കവിയൂർ പൊന്നമ്മ, സുകുമാരി അമ്മ തുടങ്ങി നിരവധി പേരാണ് ഈ പട്ടികയിൽ ഉള്ളത്. അതിൽ ഒരാളെ തന്നെയാണ് നമ്മുടെ എല്ലാവരുടെയും ശാന്ത ദേവി അമ്മ. നമ്മളെ വിട്ട് അകന്ന പല കലാകാരന്മാരുടെ പട്ടികയിലെടുത്താലും ശാന്തമ്മയുടെ പേര് അതിലുണ്ടാകും. നമ്മളെ വിട്ട് മൺമറഞ്ഞു പോയിട്ടുണ്ടെങ്കിലും ഇന്നും ശാന്തമ്മ ചെയ്ത കഥാപാത്രങ്ങളിലൂടെ തന്നെ നമുക്ക്  ആ നടിയെ കുറിച്ച് ഓർക്കാൻ സാധിക്കുന്നു. മലയാളികൾക്ക് എപ്പോഴും വളരെ സുപരിചിതമായി നിൽക്കുന്ന ഈ മുഖം എപ്പോഴും ഒരു വിഷമം അമ്മ കഥാപാത്രത്തിലൂടെയാണ് നമ്മുടെ ഇടയിലേക്ക് എത്തിയിട്ടുള്ളത്. പ്രശസ്ത ചലച്ചിത്ര -നാടക നടിയാണ് ശാന്ത ദേവി. മലയാളികൾക്ക് ഏറെ സുപരിചിതമായ അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികൾ ഏറ്റെടുത്ത ശാന്തയുടെ ജീവിതം അറിയാൻ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. മലയാളികളുടെ പല നായികന്മാരുടെയും നായകന്മാരുടെയും അമ്മയായി വന്നെത്തിയ താരം ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു തന്നെയാണ് മലയാളത്തിൽ പ്രശസ്തയായത്. അതുകൊണ്ടുതന്നെ ശാന്തയുടെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ മലയാളികൾ അത് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. 

കോഴിക്കോട് ശാന്താദേവി എന്നാണ് താരത്തിനെ അറിയാവുന്നതെങ്കിലും ദമയന്തി എന്നാണ് യഥാർത്ഥ പേര്. ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു അതുല്യ പ്രതിഭ എന്ന തന്നെ ശാന്തമ്മയെ കുറിച്ച് നമുക്ക് പറയാം. 1954ൽ സ്മാരകം ആയിരുന്നു ആദ്യ നാടകം. 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു. 1957ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ്, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. 'കേരള കഫേ'യിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്‌ജി'ലാണ് അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും ശാന്താദേവി അഭിനയിച്ചിട്ടുണ്ട്. 2010 നവംബർ 20 നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ ഒരു മരണം തന്നെയായിരുന്നു  ശാന്ത ദേവിയുടേത്. 

വളരെ മികച്ച അഭിനയമായിരുന്നു ജീവിതത്തിൽ ഉടനീളം സിനിമയിൽ നിന്ന് ലഭിച്ചത്. എന്നാൽ സിനിമയിലും നാടകത്തിലും ശോഭിച്ചത് പോലെ സ്വന്തം ദാമ്പത്യത്തിൽ ജീവിക്കാൻ തനിക്ക് സാധിച്ചില്ല എന്നുള്ള സങ്കടം ശാന്ത ദേവിക്ക് ഉണ്ടായിരുന്നു. ദാമ്പത്യ തകർച്ചയും മക്കളുമായുള്ള പല പ്രശ്നങ്ങളും താരത്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. 18 വയസുള്ളപ്പോൾ റെയിൽ ‌വേ ഗാാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. സുരേഷ് ബാബു സത്യജിത്ത് എന്നാണ് ഈ രണ്ട് ആൺമക്കളുടെയും പേര്. 

ദാമ്പത്യ തകർച്ചയ്ക്ക് പിന്നാലെ ശാന്തമ്മേ ഏറെ ഞെട്ടിച്ചതായിരുന്നു മകൻ്റെ വിയോഗം. മകൻ സത്യജിത്തിൻ്റെ ആത്മഹത്യ താരത്തിനെ വല്ലാതെ തളർത്തിയിരുന്നു. പെരുമ്പാവൂരിൽ നിന്ന് വിവാഹം കഴിച്ച മകൻ ഇറാക്കിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. പെരുമ്പാവൂരിൽ ശാന്താ ബീവിയും മൂത്തമകനും കൂടി മദ്രാസിൽ പോയ സമയത്ത് ആയിരുന്നു സത്യജിത്ത് ആത്മഹത്യ ചെയ്തത്. മദ്രാസ് റെയിൽവേ സ്റ്റേഷനിലെ ചെറിയ ടിവിയിൽ വാർത്തയിലൂടെയാണ് തന്റെ മകൻ ആത്മഹത്യ ചെയ്തു എന്ന് താൻ അറിഞ്ഞതെന്ന് നൊമ്പരപ്പെടുത്തുന്ന വാക്കുകൾ ശാന്ത ദേവി പറഞ്ഞത് മലയാളികൾ ഇന്നും ഓർക്കുന്നു. പിന്നാലെ സത്യജിത്തിന്റെ ഭാര്യക്ക് കാൻസർ മൂലം മരണം സംഭവിച്ചു. ഈ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളായിരുന്നു. അതിൽ ഒരു കുഞ്ഞിനെ ഭാര്യവീട്ടുകാർ പെരുമ്പാവൂരിലേക്ക് സ്കൂളിൽ പഠിപ്പിക്കാനായി കൊണ്ടുപോയി. അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ രണ്ട് ആൺകുട്ടികളെ ഓർത്ത് ഇവിടെ ഒരു അമ്മൂമ്മ വേദനിക്കുന്നുണ്ടായിരുന്നു. ദാമ്പത്യ ജീവിത തകർച്ച തന്നെ അധികം ബാധിച്ചില്ല എന്നും മറിച്ച് മകൻറെ മരണമാണ് തന്നെ അധികം ബാധിച്ചതെന്ന് പലപ്പോഴും ശാന്താ ദേവി മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത നെഞ്ചിലെ വലിയൊരു വേദന തന്നെയാണ് സത്യജിത്തിന്റെ മരണം എന്ന് ശാന്തമ്മ പറഞ്ഞത് മലയാളികളെ കണ്ണീരണിയിപ്പിച്ചിരുന്നു. ബുദ്ധിമുട്ടി മറക്കാൻ ശ്രമിക്കുകയാണ് ജീവിതത്തിലുടനീളം എന്ന മകൻറെ മരണത്തെക്കുറിച്ച് ഒരു അമ്മ നൊമ്പരത്തിൽ പറഞ്ഞത് മലയാളികൾ ഇന്നും ഓർത്തിരിക്കുന്നുണ്ട്. തന്നെ പോലൊരു കലാകാരനായിരുന്നു തന്റെ മകൻ സത്യജിത്ത് എന്ന് അമ്മ ശാന്ത ദേവി ഓർത്തു പറയാറുണ്ട്. 

Read more topics: # ശാന്തദേവി
Life of actress Santha devi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES