Latest News

കൊച്ചിയെ ഇളക്കി മറിച്ച് ഷിയാസ് ആര്‍മി..!;  ഷിയാസ് ഫാന്‍സ് ഒരുക്കിയ സ്വീകരണം കാണാം

Malayalilife
topbanner
കൊച്ചിയെ ഇളക്കി മറിച്ച് ഷിയാസ് ആര്‍മി..!;  ഷിയാസ് ഫാന്‍സ് ഒരുക്കിയ സ്വീകരണം കാണാം

ഏഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്ബോസ്സില്‍ അവസാന റൗണ്ട് വരെ എത്തിയ മത്സരാര്‍ത്ഥിയാണ് ഷിയാസ് കരീം. മോഡലിങ്ങിലും പരസ്യങ്ങളിലും തിളങ്ങിയ ഷിയാസിനെ  പിന്തുണച്ച് ഷിയാസ് ആര്‍മികളും ഗ്രൂപ്പുകളും ഉണ്ടായി. മത്സരത്തില്‍ നിന്നും പുറത്തെത്തിയ ഷിയാസിന് വമ്പന്‍ വരവേല്‍പ്പാണ് നാട്ടുകാരും ആരാധകരും നല്‍കിയത്. ഷിയാസ് ആര്‍മി കൊച്ചിയില്‍ ഷിയാസിനു വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമായത്.  ബിഗ്‌ബോസിലെ അംഗങ്ങളും ഫാന്‍സും ഒത്തുകൂടി ആഘോഷമാക്കിയാണ് പ്രോഗ്രാം നടന്നത്.

ഓള്‍ കേരള വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളും ആള്‍കേരള ഷിയാസ് ആര്‍മി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ഷിയാസിനായി കൊച്ചിയില്‍ ഒത്തുചേരല്‍ ഒരുക്കിയത്. ഷിയാസിന്റെ കുടുംബാംഗങ്ങളും ബിഗ്‌ബോസ് മത്സരാര്‍ത്ഥികളും ഷിയാസ് ആര്‍മിയും ഒത്തുചേര്‍ന്ന് ആഘോഷമാക്കിയായിരുന്നു പരിപാടി നടന്നത്.

ബിഗ്ബോസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്് ഇട്ടാണ് ഷിയാസിനെ വേദിയിലേക്ക് നയിച്ചത്. ഒപ്പം തന്നെ ബിഗ്‌ബോസിലെ സഹ മത്സാര്‍ത്ഥികളായിരുന്ന അതിഥി, ഹിമ എന്നിവര്‍ തങ്ങളുടെ ബിഗ്‌ബോസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.ഷിയാസിന്‌റെ കുടുംബാംഗങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു. ആട്ടവും പാട്ടും ഒക്കെയായി രസകരമായിട്ടാണ് ഷിയാസ്ആര്‍മിയുടെ സ്വീകരണം അരങ്ങേറിയത്.
 

Read more topics: # SHIYAS ARMY KOCHI
SHIYAS ARMY KOCHI

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES