Latest News

അമ്പട കള്ളാ സണ്ണി കുട്ടാ.... കള്ള കാമുകനായി സണ്ണി വെയ്ന്‍; ഫ്രഞ്ച് വിപ്ലവത്തിന്റെ ഫസ്റ്റ്് ലുക്ക് പുറത്ത്

Malayalilife
topbanner
അമ്പട കള്ളാ സണ്ണി കുട്ടാ.... കള്ള കാമുകനായി സണ്ണി വെയ്ന്‍; ഫ്രഞ്ച് വിപ്ലവത്തിന്റെ ഫസ്റ്റ്് ലുക്ക് പുറത്ത്

സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. 'കള്ള കാമുകന്‍ വിപ്ലവകാരി സത്യന്‍' എന്നാണ് പോസ്റ്ററിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഒരു കാമുകന്റെ മുഖ ഭാവത്തോടെ സണ്ണിവെയ്നാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. മനോഹരമായ ഹ്യൂമര്‍ ചിത്രമാണ് അണിയറയിലൊരുങ്ങുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. 90 കളുടെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും അവതരിപ്പിക്കുന്നു.

SUNNY WAIN NEW MOVIE FIRST LOOK POSTER

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES