Latest News

ഗോപികയ്ക്ക് കായലില്‍ ഇറങ്ങാന്‍ ഭയങ്കര പേടിയായിരുന്നു;മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കില്‍ കായല്‍ കടലെങ്കില്‍ കടല്‍ എന്നെയുള്ളു; മായാവി സിനിമയുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഷാഫി

Malayalilife
topbanner
ഗോപികയ്ക്ക് കായലില്‍ ഇറങ്ങാന്‍ ഭയങ്കര പേടിയായിരുന്നു;മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കില്‍ കായല്‍ കടലെങ്കില്‍ കടല്‍ എന്നെയുള്ളു; മായാവി സിനിമയുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഷാഫി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ചിത്രമാണ് മായാവി. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ ഒരുക്കിയ  സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാഫിയാണ്.  ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന മഹി ഇരുട്ടടി അടിക്കുന്ന മായാവി ആയി മാറിയപ്പോള്‍ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് മായാവിയെ വരവേറ്റത്. എന്നാൽ ഇപ്പോൾ   സംവിധായകന്‍ ഷാഫി സിനിമയുടെ ചിത്രീകരണ കാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയായിരുന്നു മായാവിയുടെത്. ഫ്രെയിമില്‍ നഗരത്തിന്റെ അടയാളപ്പെടുത്തലും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സിനിമ ഷൂട്ട് ചെയ്തത് എറണാകുളം നഗരത്തിലാണ് എന്നതാണ് കൗതുകം. എറണാകുളത്തെ കായലും അതുപോലെ പനങ്ങാട്, കുമ്പളം തുടങ്ങി നഗരത്തിനടുത്ത സ്ഥലങ്ങളുമാണ് ലൊക്കേഷനായത്. ആറാണിമുട്ടം തറവാട്, ചാലക്കുടിയിലും വില്ലന്മാരുടെ തോട്ടപ്പള്ളി തറവാട് വൈക്കത്ത് വെച്ചും ഷൂട്ട് ചെയ്തു.

തിരക്കഥ ചര്‍ച്ച നടക്കുന്ന ഒരു ദിവസം രാവിലെ ഞാന്‍ ചെന്നപ്പോള്‍ നിര്‍ണായകമായ വള്ളം മറിയുന്ന സീന്‍ വെട്ടി കളഞ്ഞിരിക്കുന്നു. അയ്യോ ഇതെന്താണ് വെട്ടി കളഞ്ഞതെന്ന് ഞാന്‍ റാഫി മെക്കാര്‍ട്ടിനോട് ചോദിച്ചു. അത് വേണ്ടെടാ, എടുക്കാന്‍ ഭയങ്കര പാടായിരിക്കും എന്നായിരുന്നു മറുപടി. അയ്യോ എനിക്ക് അങ്ങനത്തെ രംഗങ്ങള്‍ എടുക്കാനാണ് ത്രില്ല്. എന്റെ മറുപടി കേട്ടതോടെ ആ സീന്‍ വീണ്ടും ഉള്‍പ്പെടുത്തി. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. കൊച്ചി കായലില്‍ വെച്ചായിരുന്നു വെള്ളം മറിയുന്ന സീന്‍ ചിത്രീകരിച്ചത്. വള്ളം മറിഞ്ഞ് മഹി എല്ലാവരെയും രക്ഷിക്കുന്ന രംഗമാണ്.

ഗോപികയ്ക്ക് കായലില്‍ ഇറങ്ങാന്‍ ഭയങ്കര പേടിയായിരുന്നു. പൂളില്‍ ഇറങ്ങാന്‍ പോലും പേടിയാണ്. മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കില്‍ കായല്‍ കടലെങ്കില്‍ കടല്‍ എന്നെയുള്ളു. കാരണം അമരത്തിലൊക്കെ നമ്മള്‍ കണ്ടതാണ്. ഗോപികയുടെ പേടി മാറ്റാന്‍ സംവിധായകനും യൂണിറ്റും ആദ്യം കായലിലിറങ്ങി. അതോടെ എല്ലാവര്‍ക്കും ധൈര്യമായി. കായലിന്റെ നടുക്ക് ചങ്ങാടം സെറ്റ് ചെയ്താണ് ആ രംഗം ചിത്രീകരിച്ചത്. പടത്തിലെ ചെറിയൊരു രംഗമാണെങ്കിലും മൂന്ന് ദിവസമെടുത്തു ചിത്രീകരിക്കാന്‍.

2007 ജനുവരി 26 നാണ് റിലീസ് ഡേറ്റ് തീരുമാനിച്ചത്. ചില കാരണങ്ങളാല്‍ ഫെബ്രുവരി മൂന്നിലേക്ക് റിലീസ് നീട്ടി. ഷൂട്ട് കഴിഞ്ഞ് പതിനെട്ടാം ദിവസം പടത്തിന്റെ റിലീസ് ചാര്‍ട്ട് ചെയ്തു. രാവും പകലും ചെന്നൈയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക്. എഡിറ്റിങ്ങിനിടെ ഒരു ദിവസം ഞാന്‍ തലകറങ്ങി വീണു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രഷര്‍ വളരെ ഉയര്‍ന്നിരിക്കുകയാണ്. അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞു. ഡോക്ടറുടെ വാക്ക് കേള്‍ക്കാതെ ഉടന്‍ ഡിസ്ചാര്‍ജും വാങ്ങി ഗുളികയും മേടിച്ച് ഞാന്‍ എഡിറ്റിങ് സ്റ്റുഡിയോയിലേക്ക് ഓടി. മായാവിയുടെ റിലീസിന് മുന്നില്‍ എന്ത് പ്രഷര്‍.

നിര്‍മാതാവായ വൈശാഖ് രാജിന്റെ പുതിയ തിയറ്റര്‍ ആറ്റിങ്ങലില്‍ ഉദ്ഘാടനമായിരുന്നു. അവിടെ വെച്ചാണ് ഞാനും മമ്മൂക്കയും ഗോപികയുമടക്കം മായാവി റിലീസ് ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞതോടെ പടം കേറി കൊളുത്തി എന്ന് മനസിലായി. എന്റെ ഒരു സിനിമ കണ്ട് സംവിധായകന്‍ രഞ്ജിത്തേട്ടന്‍ ആദ്യമായി വിളിച്ചത് മായാവിയ്ക്കാണ്. 2007 ല്‍ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായി മായാവി മാറി. ഈയിടെ എന്നെ പഠിപ്പിച്ച ഒരു അധ്യാപക എന്നെ വിളിച്ചു. ഷാഫി എനിക്ക് നിന്നോട് ഭയങ്കര ദേഷ്യമാണ്. എന്താ ടീച്ചറെ എന്ത് പറ്റിയെന്ന് ചോദിച്ചു. നിങ്ങളുടെ മായാവി കാരണം ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കൊരു കൊച്ചുമകനുണ്ട്. അവന് ഭക്ഷണം കഴിക്കണമെങ്കില്‍ മായാവിയുടെ ഡിവിഡി ഇട്ട് കൊടുക്കണം!

ഹലോ-മായാവി എന്ന പേരില്‍ ലാലേട്ടനെയും മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ട് പേരും വണ്‍ലൈന്‍ കേട്ട് സമ്മതം മൂളിയതുമാണ്. എന്നാല്‍ ചില ആളുകളുടെ പിടിവാശി കാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി 2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയില്ലെന്നും ഷാഫി പറയുന്നു.

director shafi shared the memories of mayavi movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES