Latest News

സുസ്മിതാ സെന്നിന്റെ പുതിയ പാട്ട്ണര്‍...!   ക്യാമറക്ക് മുന്നില്‍ കുടുങ്ങി സുസ്മിതയും കാമുകനും 

Malayalilife
topbanner
സുസ്മിതാ സെന്നിന്റെ പുതിയ പാട്ട്ണര്‍...!   ക്യാമറക്ക് മുന്നില്‍ കുടുങ്ങി സുസ്മിതയും കാമുകനും 

സ്വന്തം പ്രണയം തുറന്നു പറയുന്ന കാര്യത്തില്‍ മടിയില്ലാത്ത താരമാണു സുസ്മിത സെന്‍. മുന്‍ കാമുകന്‍ റിത്തിക് ഭാസിനുമായി പിരിഞ്ഞതിനു ശേഷം, സുസ്മിത പ്രണയത്തിലാണെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.സ്വന്തം  ആ പ്രണയം സമ്മതിക്കുന്ന വിധത്തിലാണു കാര്യങ്ങളുടെ പോക്ക്. റഹ്മാന്‍ ഷോള്‍ എന്നയാളാണു സുസ്മിതയുടെ പുതിയ കാമുകന്‍.

കഴിഞ്ഞദിവസം രണ്ടു പേരും മുംബൈ എയര്‍പോര്‍ട്ടില്‍ പപ്പരാസികളുടെ മുന്നില്‍ പെട്ടിരുന്നു. ഒരു വിരോധവും കൂടാതെ സുസ്മിതയും റഹ്മാനും ഫോട്ടൊയ്ക്കു പോസ് ചെയ്തിരുന്നു.ഇപ്പോഴിതാ അവര്‍ വീണ്ടും പ്രണയകുടീരമായ താജ്മഹലിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രണയസ്മാരകമായ താജ് മഹലിനു മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഇരുവരും പ്രണയം സമ്മതിക്കുകയാണെന്നാണു പറയപ്പെടുന്നത്.

ആരാധകര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ചിത്രങ്ങള്‍ക്കു പോസ് ചെയ്യാനും ഇരുവരും സമയം കണ്ടെത്തിയിരുന്നു. വളരെ സന്തോഷത്തോടെയാണു രണ്ടു പേരും ഫോട്ടൊയ്ക്ക് പോസ് ചെയ്തത്. ഈ ചിത്രങ്ങള്‍ സുസ്മിത ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

Read more topics: # susmitha sen and her new lover
susmitha sen and her new lover

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES