Latest News

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയ്‌ക്കെതിരെ വാളെടുത്ത് താരസംഘടനയിലെ വനിതാ കൂട്ടായ്മ; മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ചെന്ന് രേവതി; അമ്മയ്‌ക്കെതിരെ രംഗത്തെത്തിയത് രേവതിയും പത്മപ്രിയയും പാര്‍വതിയും; ഇരയകത്തും പ്രതിപുറത്തു നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡബ്യു.സി.സി

Malayalilife
topbanner
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയ്‌ക്കെതിരെ വാളെടുത്ത്  താരസംഘടനയിലെ വനിതാ കൂട്ടായ്മ;  മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ചെന്ന് രേവതി; അമ്മയ്‌ക്കെതിരെ രംഗത്തെത്തിയത് രേവതിയും പത്മപ്രിയയും പാര്‍വതിയും; ഇരയകത്തും പ്രതിപുറത്തു നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡബ്യു.സി.സി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടയ്‌ക്കെതിരേയും പ്രസിഡന്റ് മോഹന്‍ലാലിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഡബ്യു .സി.സി അംഗങ്ങായ പാര്‍വതി രേവതി, പത്മപ്രിയ അഞ്ജലി മോനോന്‍ എന്നിവര്‍ രംഗത്ത്. അക്രമിക്കപ്പെട്ട നടിക്ക് നീതി നല്‍കിയില്ലെന്ന് മാത്രമല്ല. ഇരയെ അകത്തും പ്രതിയെ അകത്തും നിര്‍ത്തുന്ന നടപടിയാണ് അമ്മ നടത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വനിതാ സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു.  നടി ആക്രമിക്കപ്പെട്ട് 15 മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നീതിയും ലഭിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ കളിയാക്കുന്ന സമീപനമാണ് കാണിച്ചതെന്നും ഡബ്യു.സി.സി ഭാരവാഹികളായ പാര്‍വതിയും രേവതിയും ആരോപിക്കുന്നു.   

അമ്മയുടെ സെക്രട്ടറിയായ ആയിരുന്ന ഇടവേള ബാബുവിനെ വിളിച്ച് നടപടി അന്വേഷിച്ചപ്പോഴും പരിഹസിക്കുന്ന പ്രതികരണമാണ് നല്‍കിയതെന്നും വനിതാ സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നീതിക്കുവേണ്ടി മാത്രമാണ് തങ്ങള്‍ സംസാരിക്കുന്നത്. സംഘടയുടെ എക്‌സിക്യൂട്ടിവ് കനമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. കഴിഞ്ഞ ജനറല്‍ ബോര്‍ഡിയില്‍ പോലും തങ്ങളെ വ്യക്തിഹത്യ ചെയ്യാനാണ് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയത്. തങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പടെ പറഞ്ഞ് തങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്്തത്.

ഞങ്ങളുടെ പ്രതിഷേധം അമ്മയ്‌ക്കെതിരെയല്ല. നീതിക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ ഒരു മീറ്റിങ്ങില്‍ പോലും അനൂകൂല നടപടി അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ക്രിമിനല്‍ കേസുള്ള ഒരു അംഗത്തെ സസ്‌പെന്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ ഉള്ള സംഘടനയുടെ ബൈലോ മറന്നിട്ടാണ് ദിലീപിനെ സംരക്ഷിക്കുന്ന നയം സ്വികരിച്ചിക്കുന്നത്. തിലകന്‍ ചേട്ടനെ പുറത്താക്കിയ സമയത്ത് ഇവര്‍ ജനറല്‍ ബോഡി വിളിച്ചില്ല. പക്ഷേ ദിലീപിന്റെ കാര്യത്തില്‍ മറ്റൊരു നീതിയാണ് നടപ്പിലാക്കുന്നത്. ഞങ്ങള്‍ മാറ്റം മാത്രമാണ് ആഗ്രഹിക്കുന്നത്. അതിന് മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്നും രേവതി പറയുന്നു.

Read more topics: # wcc against amma and mohanlal
wcc against amma and mohanlal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES