Latest News

പ്രാര്‍ഥനയുടെ വഴിയെ അലംകൃതയും മകള്‍ പിയാനോ വായിക്കുന്ന വീഡിയോ പങ്കുവച്ച് പൃഥിരാജ് പറഞ്ഞത് കേട്ടോ?

Malayalilife
പ്രാര്‍ഥനയുടെ വഴിയെ അലംകൃതയും മകള്‍ പിയാനോ വായിക്കുന്ന വീഡിയോ പങ്കുവച്ച് പൃഥിരാജ് പറഞ്ഞത് കേട്ടോ?

 

മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്‍ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ്. നിര്‍മ്മാണത്തിലേക്കും ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് താരം. അടുത്തകാലത്തായി ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളായി മാറിക്കൊണ്ടിരിക്കയാണ്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ലൊക്കേഷന്‍ ചിത്രങ്ങളും കുടുംബം ഒന്നിച്ചുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സുപ്രിയ പങ്കുവയ്ക്കാറുണ്ട്. മകളുടെ അഞ്ചാം പിറന്നാള്‍ ദിനത്തിലാണ് സുപ്രിയയും പൃഥ്വിരാജും സുപ്രിയയും അല്ലിയുടെ മുഖം കാണുന്ന തരത്തിലെ ഒരു ചിത്രം പങ്കുവച്ചത്. അലംകൃതയെക്കുറിച്ച് മല്ലിക സുകുമാരനും പൃഥ്വിരാജും വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.  ഭാവിയില്‍ അല്ലി സിനിമയിലേക്കെത്തുമോയെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാവരുതെന്ന് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥിരാജ് മുന്‍പ് പറഞ്ഞത്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും പാതയിലേക്കാണ് അല്ലിയുമെന്നാണ് ഇപ്പോള്‍ വ്യ്ക്തമാകുന്നത്.

അല്ലിയുടെ മനോഹരമായ ഒരു വീഡിയോ ആണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. പിയാനോ വായിച്ചുകൊണ്ട് മനോഹരമായി മ്യൂസിക്കല്‍ ടെയ്ല്‍സ് പാടുന്ന അല്ലിയാണ് വീഡിയോയില്‍. പിങ്ക് ഫ്രോക്കണിഞ്ഞ് മനോഹരമായി പാടുന്ന അല്ലിയുടെ വീഡിയോ സുപ്രിയ പിന്നില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. അമ്മയുടെ മകള്‍ എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവര്‍ വളരെ വേഗം വളരും ചിലസമയത്ത് അത് നമ്മളെ വേദനിപ്പിക്കും എന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വി കുറിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് അല്ലിയുടെ ശബ്ദം ഉളള ഒരു വീഡിയോ ഇരുവരും പങ്കുവയ്ക്കുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന നല്ലൊരു പാട്ടുകാരിയാണ്. മോഹന്‍ലാല്‍ എന്ന സിനിമയിലെ ലാലേട്ടാ എന്ന പാട്ട് പ്രാര്‍ത്ഥന പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ  പ്രാര്‍ത്ഥന തന്റെ പാട്ടുകളും പങ്കുവയ്ക്കാറുണ്ട്. പ്രാര്‍ത്ഥന പാട്ടില്‍ തിളങ്ങുമ്പോള്‍ ഇളയവളായ നക്ഷത്ര നൃത്തം പഠിക്കുന്നതിന്റെയും നൃത്തം അവതരിപ്പിക്കുന്നതിന്റെയും വീഡിയോയും ചിത്രവും പങ്കുവച്ചിരുന്നു. ഇപ്പോള്‍ പാട്ടിന്റെ വഴിയെ തന്നെയാണ് അല്ലിയും എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. വീഡിയോ കാണാം.

Read more topics: # pruthviraj alamkratha,# piano
pruthviraj alamkratha piano

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES