Latest News

എമ്പുരാന്‍ നിങ്ങള്‍ക്കുള്ളതാണ് അങ്കിള്‍! ഭരത്‌ഗോപിയുടെ ഒര്‍മ്മകള്‍ പങ്കുവെച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റ് വൈറല്‍

Malayalilife
 എമ്പുരാന്‍ നിങ്ങള്‍ക്കുള്ളതാണ് അങ്കിള്‍!   ഭരത്‌ഗോപിയുടെ ഒര്‍മ്മകള്‍ പങ്കുവെച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റ് വൈറല്‍

മലയാളത്തിന്റെ പ്രിയനടന്‍  ഭരത് ഗോപി അന്തരിച്ചിട്ട് 12 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മോഹന്‍ലാലും പൃഥ്വിരാജുമുള്‍പ്പടെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. പൃഥ്വിരാജിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. ഞങ്ങള്‍ കണ്ടുമുട്ടിയ സമയങ്ങളില്‍ എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മകനും ഞാനും സഹോദരന്മാരായി മാത്രമല്ല ഒരു എഴുത്തുകാരനും സംവിധായകനുമെന്ന രീതിയിലും ബന്ധം സ്ഥാപിക്കുമെന്ന്, എമ്പുരാന്‍ നിങ്ങള്‍ക്കുള്ളതാണ് അങ്കിള്‍ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. 

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജും മുരളി ഗോപിയും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥയൊരുക്കിയത്.
 

Read more topics: # pruthviraj tweet ,# viral
pruthviraj tweet viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES