Latest News

പ്രണയത്തിന്‍റെ ഏഴു തലങ്ങൾ ചർച്ചചെയ്യുന്ന വ്യത്യസ്‌തമായ ഒരു ലൗ സ്റ്റോറി; ഖല്‍ബ്  ട്രെയിലര്‍ പ്രകാശനം ചെയ്തു

Malayalilife
പ്രണയത്തിന്‍റെ ഏഴു തലങ്ങൾ ചർച്ചചെയ്യുന്ന വ്യത്യസ്‌തമായ ഒരു ലൗ സ്റ്റോറി; ഖല്‍ബ്  ട്രെയിലര്‍ പ്രകാശനം ചെയ്തു

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.

പൂര്‍ണ്ണമായും ഒരു പ്രണയ ചിത്രത്തിന്റെ രസക്കുട്ടുകള്‍ ചേര്‍ത്തിറങ്ങിയിരിക്കുന്ന ഈ ട്രയിലര്‍ ഇതിനകം സോഷ്യല്‍ മികച്ച പ്രതികരണവുമായി വൈറലായിരിക്കുന്നു.

യൂത്തിന്റെ ചിത്രമായി ഇതിനകം ശ്രദ്ധ നേടിയ ഈ ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥയാണു പറയുന്നത്. വലിയ മുതല്‍ മുടക്കോടെ എത്തുന്ന ഒരു ചിത്രം കൂടിയാണിത്. 

സായിപ്പേ: കവിളത്തു കാക്കപ്പുള്ളിയുള്ളമദാമ്മ പെണ്ണമാമിട്ടാണ് മകന്റെ കറക്കം സുക്ഷിച്ചാല്‍സായ്പ്പിനു കൊള്ളാംഎന്ന് പ്രായമായ ഒരു  അമ്മയുടെ വാക്കുകളിലൂടെയാണ് ട്രയിലര്‍ തുടങ്ങുന്നത്.ആ വാക്കു തന്നെ ഈ ചിത്രമെന്താണന്നള്ളതിന്റെ ഒരു നേരിയസൂചന പ്രേക്ഷകനു നല്‍കുന്നു. 

എടാ പ്രേമിക്കാന്‍ പോയാല്‍ ഇങ്ങനെയൊള്ള വിഷയങ്ങളൊക്കെ ഉണ്ടാകും. അതു നേരിടാന്‍ പഠിക്കണം. ഈ ലോകത്തുള്ള തോക്കും ബോംബും ബാക്കി എല്ലാ  എല്ലാ അഷറു കളൂം, അതിനെയൊക്കെ നെഞ്ചും വിരിച്ചു നേരിടാന്‍ കഴിവുള്ളവനാടാ യഥാര്‍ത്ഥ കാമുകന്‍.
ഇതൊക്കെ പ്രേമിക്കുന്ന ചെക്കന്റെ വാപ്പ മകനു നല്‍കുന്ന ഉപദേശമാണ്.

മകന്റെ പ്രണയത്തെ ഇത്രയും രസകരമായും ആത്മാര്‍ത്ഥതയോടെയും വീക്ഷിക്കുന്ന ഒരു പിതാവിന്റെ വാക്കുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? ചിന്തിപ്പിക്കാത്തത്? ഇത്തരം ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് ഖല്‍ബിന്റെ അവതരണം'

ഒരു ഡസനോളം വരുന്ന ഇമ്പമാര്‍ന്ന ഗാനങ്ങള്‍ അരഡസനോളം വരുന്ന ആക്ഷനുകള്‍... അങ്ങനെ ഈ ചിത്രം ഏറെ ആസ്വാദകരമാകുന്ന ഒരു ക്‌ളീന്‍ എന്റെര്‍ടൈനര്‍ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല പുതുമുഖമായ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിലെ നായകന്‍.

ഏറെ പ്രതീക്ഷ അര്‍പ്പിക്കാന്‍ പോരുന്ന ഒരു നടനേക്കൂടി ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു ലഭിക്കുമെന്നുറപ്പ്. നെഹാനസ്‌നിന്‍ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്. സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി, കാര്‍ത്തിക്ക് ശങ്കര്‍, ജാസിം, ഷമീര്‍ (ടീം ചൂരല്‍ ) അംബി.അബു സലിം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍, (കടല്‍ മച്ചാന്‍ ) ആഷിക്ക് ഖാലീദ്, സച്ചിന്‍ ശ്യാം, ശീ ധന്യ, മനോഹരി ജോയ്, ആതിരാ പട്ടേൃല്‍, ചാലി പാലാ, സരസ ബാലുശ്ശേരി, സുര്‍ജിത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

മൂന്നു സംഗീത സംവിധായകര്‍ ഈ ചിത്രത്തിലുണ്ട്. പ്രകാശ് അലക്‌സ്, നിഹാല്‍, വിമല്‍ എന്നിവര്‍. സുഹൈല്‍ കോയയുടേതാണു വരികള്‍. ഛായാഗ്രഹണം - ഷാരോണ്‍ ശ്രീനിവാസ്. എഡിറ്റിംഗ് - അമല്‍ മനോജ്. കലാസംവിധാനം -അനീസ് നാടോടി. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു'. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷിബു പന്തലക്കോട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, - ഷിബു.ജി.സുശീലന്‍ ഫ്രൈഡേ ഫിലിംഹനസ്,ഇന്‍ അസോസിയേഷന്‍ വിത്ത് ഫ്രാഗ്രന്റ നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ഈ ചിത്രം ജനവരി പന്തണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു'. പിആര്‍ഒ വാഴൂര്‍ ജോസ്.

qalb official treaser released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES