സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനമൊരുക്കിയ പേട്ടയ്ക്ക് ശേഷം രജനി വീണ്ടുമെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് റോളില്‍ ദളപതി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമ തിരക്കുകളില്‍ മുഴുകുമ്പോഴും കുടുംബജീവിതത്തിന് പ്രധാന്യം നല്‍കുന്ന താരമാണ് അദ്ദേഹം. ഇപ്പഴിതാ ഭാര്യ ലതയ്‌ക്കൊപ്പം രജനികാന്തിന്റെ ചിത്രമാണ് ശ്രദ്ധേയമായി മാറുന്നത്.
ദര്‍ബാറിലെ പൊലീസ് വേഷത്തില്‍ ഭാര്യ ലതയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എ ആര്‍ മുരുഗദോസാണ് ദര്‍ബാര്‍ ഒരുക്കുന്നത്. തകര്‍പ്പന്‍ സ്‌റ്റൈലിലാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.ഏറെക്കാലത്തിന് ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുകയാണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ദര്‍ബാര്‍. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.
അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍.
നിവേത രജനികാന്തിന്റെ മകളായിട്ടാണ്ചിത്രത്തില്‍ അഭിനയിക്കുക. നയന്‍താരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സര്‍ക്കാര്‍ വന്‍ വിജയം നേടിയിരുന്നു.