Latest News

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡ്‌;ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്ക്

Malayalilife
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്  ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡ്‌;ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്  ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡ് . ദില്ലിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്ക് നല്‍കും.

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇതുകൂടാതെ ചലച്ചിത്രോത്സവം ആരംഭിച്ച് 50 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അതേസമയം ഫെസ്റ്റിവല്‍ വേദി ഗോവയില്‍ നിന്ന് മാറ്റില്ലെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേളക്ക് ഫിലിം വില്ലേജ് പണിയുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Read more topics: # rajanikath ,# award
rajanikath award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES