മമ്മൂക്കയുടെ വിശ്രമ സമയത്ത് കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളര്‍ച്ച;ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു; രമേശ് പിഷാരടിയുടെ വാക്കുകള്‍

Malayalilife
മമ്മൂക്കയുടെ വിശ്രമ സമയത്ത് കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളര്‍ച്ച;ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു; രമേശ് പിഷാരടിയുടെ വാക്കുകള്‍

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. 

മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ട്രെയ്‌ലര്‍ ലോഞ്ചില്‍ രമേഷ് പിഷാരടി മമ്മൂക്കയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശ്രമ വേളയിലും മമ്മൂട്ടി ഏറ്റവും കൂടുതല്‍ അന്വേഷിച്ചിരുന്നത് ലോക സിനിമയുടെ കാര്യങ്ങളാണെന്ന് പിഷാരടി പറഞ്ഞു.

'സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് അത്ഭുതത്തോടെയാണ് നില്‍ക്കുന്നത്. ദുല്‍ഖറാണ് സിനിമയുടെ നിര്‍മാണം. കോവിഡിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാതിരുന്നത് ഈ അടുത്ത കാലയളവിലാണ്. അദ്ദേഹത്തിന്റെ ആ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളര്‍ച്ചയാണ്. ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ അദ്ദേഹം ചോദിക്കുമായിരുന്നു.

നമ്മുക്കിടയില്‍ നടക്കുന്ന ആളുകളെ കുറിച്ചും സ്വാഭാവിക കഥ എല്ലാം പറയാന്‍ പറ്റും. എന്നാല്‍ ഇത്രയധികം വിഷ്വലുകള്‍ കുമിഞ്ഞു കൂടുന്ന കാലഘട്ടത്തില്‍ എങ്ങനെയാണ് ഒരു പുതിയ കാഴ്ച ഉണ്ടാക്കുക, കഥ ഉണ്ടാക്കുക എന്നെല്ലാം എല്ലാവരും തല പുകഞ്ഞു ആലോച്ചിക്കുന്ന സമയത്ത് തീര്‍ത്തും പുതിയൊരു കഥ ഉണ്ടാക്കിയ സംവിധായകന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിജയം ആശംസിക്കുന്നു,' രമേശ് പിഷാരടി പറഞ്ഞു.

ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യും. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്ല്യാണി പ്രിയദര്‍ശനും നസ്ലെനും പുറമെ, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും സിനിമയില്‍ നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നുണ്ട്.


 

ramesh pisharody about LOKHA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES