മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.
ഇപ്പോളിതാ വിജയ് യേശുദാസുമായുള്ള പ്രണയത്തെക്കുറിച്ചും അവതാരക രഞ്ജിനി ഹരിദാസുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് രഞ്ജിനി ജോസ്. ബാല്യകാല സുഹൃത്തായ വിജയ് യേശുദാസുമായി താന്‍ പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിനി ജോസ് വ്യക്തമാക്കി. രഞ്ജിനി ഹരിദാസുമായി താന്‍ ലെസ്ബിയന്‍ ബന്ധത്തിലാണെന്ന പ്രചരണങ്ങളെയും താരം തള്ളിക്കളഞ്ഞു.
രഞ്ജിനി ഹരിദാസിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് രഞ്ജിനി ജോസ് ഈ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കോവിഡിന് ശേഷമാണ് താനും വിജയ് യേശുദാസും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. 'വിജയ് എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഒരിക്കലും പ്രണയത്തിലായിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്,' രഞ്ജിനി ജോസ് പറഞ്ഞു. 'പത്താം ക്ലാസ് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിക്കില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ നടക്കില്ല' രഞ്ജിനി പറയുന്നു.ഇന്‍സെന്‍സിറ്റീവായി വാര്‍ത്ത വന്നാല്‍ പ്രതികരിക്കുന്നത് വരെ അത് തുടരുകയാണ്. അതിനാലാണ് ഒരു തവണ പ്രതിക.കരിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചു' എന്നാണ് രഞ്ജിനി പറഞ്ഞത്..
ഞാന്‍ ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ് എന്നും രഞ്ജിനി പറഞ്ഞു. സുുഹൃത്തുക്കളുമാമായി പ്രണയത്തിലാകാമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സുഹൃത്തുക്കളുമായി ഞാന്‍ ഡേറ്റിങ് ചെയ്തിട്ടുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുമായി പിന്നീട് ബ്രേക്കപ്പായി. ആ സൗഹൃദവും എനിക്ക് നഷ്ടപ്പെട്ടു എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.
താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിളാണെന്ന പ്രചാരണങ്ങളെക്കുറിച്ചും അവര്‍ പ്രതികരിച്ചു. 'ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതുകൊണ്ട് അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല,' രഞ്ജിനി ജോസ് പറഞ്ഞു.
കോവിഡിന് ശേഷം ചില ആളുകള്‍ അത്രയധികം സെന്‍സിറ്റീവ് അല്ലാതായി മാറിയിട്ടുണ്ടെന്നും, അത് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു..റാം നായര്‍ എന്നയാളുമായി 2013ല്‍ ആയിരുന്നു രഞ്ജിനി ജോസിന്റെ വിവാഹം. 2018 ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു...