Latest News

സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച് കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച് പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച് ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം

Malayalilife
 സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച് കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച് പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച് ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം

വേടനെതിരെ ബാലാത്സംഗ കേസ്. കൊച്ചിയിലെ യുവ ഡോക്ടറെ പീഡിപ്പിച്ചതിനാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി വേടനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു. അതിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. കോഴിക്കോടും കൊച്ചിയിലും പീഡനം നടന്നുവെന്നാണ് ആരോപണം. 2023ലാണ് യുവതിയെ വേടന്‍ ഒഴിവാക്കിയത്. ഇതിന് മുമ്പ് ഒരു കൊല്ലം മുമ്പാണ് പരിചയപ്പെടുത്തിയത്. കോഴിക്കോടും കൊച്ചിയിലും എല്ലാം പ്രണയം നടിച്ചായിരുന്നു ബലാത്സംഗം. ഇതിന് ശേഷം യുവതിയെ ഒഴിവാക്കി. പൊസസീവ് ആണെന്നും മാനസിക രോഗിയാണെന്നും പറഞ്ഞ് ഒഴിവാക്കി. ഇതിന് ശേഷം വിഷാദത്തിലേക്കും പോയി. ഈ സാഹചര്യത്തില്‍ ചികില്‍സയിലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബാലാത്സംഗ കുറ്റം അടക്കം ചുമത്തി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. യുവതി പറഞ്ഞ തീയതിയും മറ്റും പരിശോധിക്കും. കോഴിക്കോടും കൊച്ചിയിലും യുവതി പറയുന്ന ദിവസം വേടനും യുവതിയും ഉണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഉടന്‍ അറസ്റ്റുണ്ടാകില്ല. ഗുരതരമായ ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2022മുതലുള്ള കുറ്റകൃത്യമായതിനാല്‍ ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. മുമ്പും വേടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 2021ല്‍ മീ ടീ ആരോപണവും എത്തിയിരുന്നു. 

പിന്നീട് മയക്കു മരുന്ന് കേസിലും പെട്ടു. പുലി നഖ വിവാദത്തിലും അകത്തായി. ഇതിന് പിന്നാലെ സര്‍ക്കാര്‍ വേടന് അനുകൂല നിലപാട് എടുത്തു. അങ്ങനെ ഹീറോ പരിവേഷത്തില്‍ നില്‍ക്കുമ്പോഴാണ് യുവ ഡോക്ടരുടെ പരാതിയില്‍ ബലാത്സംഗ കേസ്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ഇടപാടുകളില്‍ സുപ്രീംകോടതിയുടെ പല വിധികളും സമൂഹത്തിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ വേടന്‍ നടത്തുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമാകും. ഏതായാലും ഗുരുതര ആരോപണങ്ങളാണ് വേടനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം സജീവമാക്കും.
 

Read more topics: # വേടന്‍
rape case against vedan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES