2008ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ 'സന്തോഷ് സുബ്രഹ്‌മണ്യം'യിലെ ഒരു ഐക്കോണിക് രംഗം വീണ്ടും ജീവിച്ചിറങ്ങി. രവി മോഹനും ജെനിലീയ ഡിസൂസയും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ രംഗം സ്റ്റേജില്‍ പുനഃസൃഷ്ടിച്ചത്. നടന്റെ നിര്‍മ്മാണ കമ്പനി റവി മോഹന്‍ സ്റ്റുഡിയോസ് ലോഞ്ച് ചെയ്ത ചടങ്ങിലാണ് താരങ്ങള്‍ ഒരുമിച്ച് വേദിയില്‍ എത്തിയത്.
താരങ്ങള്‍ ഒരുമിച്ച് എത്തിയപ്പോള്‍ അവതാരകയുടെ അഭ്യര്‍ത്ഥന പ്രകാരം സിനിമയിലെ രംഗം സ്റ്റേജില്‍ അവതരിപ്പിക്കാമോ എന്നു ചോദിച്ചു. തുടര്‍ന്ന്, സിനിമയിലെ ദൃശ്യങ്ങള്‍ മോണിറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ഇരുവരും തങ്ങളുടെ സംഭാഷണങ്ങള്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും ചെയ്തു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ഹിറ്റ് സീന്‍ വീണ്ടും വേദിയില്‍ കണ്ടപ്പോള്‍ നിറഞ്ഞ കയ്യടിയാണ് സദസില്‍ മുഴങ്ങിയത്. ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പമാണ് ജെനിലീയ ചടങ്ങില്‍ പങ്കെടുത്തത്.
ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, യോഗി ബാബു, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. രവി മോഹന്റെ സഹോദരന്‍ മോഹന്‍ രാജയാണ് സന്തോഷ് സുബ്രഹ്‌മണ്യം സംവിധാനം ചെയ്തത്. തെലുങ്ക് ഹിറ്റ് ചിത്രം ബൊമ്മരില്ലുവില്‍ നിന്നാണ് സിനിമയ്ക്ക് പ്രചോദനം ലഭിച്ചത്. റിലീസ് സമയത്ത് സൂപ്പര്‍ഹിറ്റായ ഈ ചിത്രം രവി മോഹനും ജെനിലീയക്കും ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു.