മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മയായി എത്തിയ രേഖ രതീഷ്. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി താരം മാറിയത് ഈ സീരിയലിലൂടെയാണ്. താരം രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിന് പുറമേ ഉളള താരത്തിന്റെ ലോകം എന്ന് പറയുന്നത് ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞുനില്‍ക്കുന്നതാണ്. അഭിനയത്തില്‍ താരത്തന് ശേഭിക്കാന്‍ സാധിച്ചിരുന്നെങ്കിലും ജീവിതത്തില്‍ താരത്തിന് അത്ര ശോഭനമായി മാറാനായില്ല. അഞ്ച് തവണ വിവാഹിതയായ താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇതിനെല്ലൊം മറുപടി നല്‍കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍ . രേഖ ഇക്കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന് ഇടയിലായിരുന്നു.
ഒരാളെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ അത് മുഖത്ത് നോക്കി പറയണം, ഒരു വ്യക്തിയെ കുറിച്ച് കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നില്‍ക്കരുത് അല്ലാതെ അയാളെ സോഷ്യല്‍ മീഡിയയില്‍ കൂടെ തകര്‍ക്കുകയല്ല വേണ്ടതെന്ന് എന്നാണ് താരം നല്‍കിയ മറുപടി. ''എന്നും തന്നെ പറ്റി യൂട്യൂബില്‍ ഗോസിപ്പുകള്‍ വരാറുണ്ട് അതിന്റെ കമന്റ്സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും'' എന്നും താരം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ വേറെ വിവാഹിതയായി എന്ന തരത്തിലുളള വാര്‍ത്തകളും പ്രചരിക്കുകയാണ് എന്നും താരം വ്യക്തമാക്കി.