Latest News

ബിഗ് ബോസിലേക്ക് രേണുവിന്റെ മാസ് എന്‍ട്രി; റിയാലിറ്റി ഷോയിലേക്ക് വാങ്ങിയത് പൊന്നും വില നല്‍കി; ഒരു ദിവസം രേണുവിന് ലഭിക്കുന്ന തുക എത്രയെന്ന് അറിയാമോ

Malayalilife
ബിഗ് ബോസിലേക്ക് രേണുവിന്റെ മാസ് എന്‍ട്രി; റിയാലിറ്റി ഷോയിലേക്ക് വാങ്ങിയത് പൊന്നും വില നല്‍കി; ഒരു ദിവസം രേണുവിന് ലഭിക്കുന്ന തുക എത്രയെന്ന് അറിയാമോ

ഇന്നലെയാണ് ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസണ്‍ ഏഴിന് തുടക്കം കുറിച്ചത്. ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നതോടെ എല്ലാവരും ഒരുപോലെ പറഞ്ഞ പേരാണ് രേണു സുധിയുടെ. എന്നാല്‍ അവസാന നിമിഷം രേണു ഉണ്ടായിരിക്കും എന്നതിന്റെ യാതൊരു സൂചനയും നല്‍കിയിരുന്നതും ഇല്ല. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന വീഡിയോയില്‍ ഏറ്റവും അവസാനമായിട്ടാണ് ആ സര്‍പ്രൈസ് പുറത്ത് വിട്ടത്. രേണു സുധി ഉണ്ടെന്നുള്ള കാര്യവും. രേണുവിന്റെ പേര് പുറത്ത് വന്നതോടെ വളരെ റേയിറ്റിങ്ങുമാണ് ആ സമയം ബിഗ് ബോസിന് ലഭിച്ചതും. എന്നാല്‍ ഇപ്പോള്‍ രേണുവിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

ഇത്തവണത്തെ ബിഗ്ബോസ്സിലെ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്ന താരം രേണു സുധിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു മത്സരാര്‍ദ്ധിയായ അനുമോള്‍ക്കും രേണു സുധിക്കും ദിവസം 50000 രൂപയാണ് സാലറി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രേണുവിന്റെ ചില സുഹൃത്തുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രേണുവുമായി പലതവണ ചര്‍ച്ച നടത്തിയ ശേഷമാണത്രെ രേണു ബിഗ്ബോസ്സിലേക്ക് പോകാന്‍ തയ്യാറായത്. കരിയറില്‍ വലിയൊരു കുതിച്ചു ചാട്ടം നടത്തി നില്‍ക്കുന്ന രേണു ബിഗ്ബോസിനായി 100 ദിവസങ്ങള്‍ മാറി നില്‍കുന്നത് കരിയറിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആദ്യം രേണു തയ്യാറായില്ല. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്.

1 ലക്ഷം രൂപ ദിവസ ശമ്പളമാണ് രേണു ആവശ്യപ്പെട്ടത്. വിലപേശലുകള്‍ക്കൊടുവില്‍ അത് 50000 ല്‍ ഉറപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങും മോഡലിങ്ങും ഉദ്ഘാടനങ്ങളുമൊക്കെയായി നല്ല തിരക്കിലായിരുന്നു രേണു. 100 ദിവസം മാറി നിക്കുന്നത് ഇതിനെയെല്ലാം ബാധിക്കും. ബിഗ്ബോസ്സില്‍ പോകുന്നത്തോടെ ഫെയിമും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊക്കെ ചൂണ്ടികാട്ടിയാണ് രേണു 1 ലക്ഷം ആവശ്യപ്പെട്ടത്. രേണുവിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരേയും വിമര്‍ശകരേയും ബിഗ്ബോസിന്റെ വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇത്രയും വലിയ തുക നല്‍കി രേണുവിനെ കൊണ്ട് പോകുന്നത്. അതിന്റെ ഗുണം ഇന്നലത്തോടെ തന്നെ അവര്‍ക്ക് ലഭിച്ചു തുടങ്ങി.

രേണുവിനെ സ്‌ക്രീനില്‍ കണ്ടതോടെ ചാനല്‍ വ്യൂവര്‍ഷിപ്പ് റോക്കെറ്റ് പോലെ കേറിപ്പോയി. സോഷ്യല്‍ മീഡിയ ആകെ രേണുവും ബിഗ്ബോസ്സും നിറഞ്ഞു. അതുകൊണ്ട് തന്നെ പരമാവധി ദിവസം രേണുവിനെ പിടിച്ചുനിര്‍ത്താന്‍ ബിഗ്ബോസ്സ് ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന മത്സരാര്‍ത്ഥി രേണു സുധിയും ഹൗസിലേക്ക് ഗ്രാന്റ് എന്‍ട്രി നടത്തി കഴിഞ്ഞു. പ്രഡിക്ഷന്‍ ലിസ്റ്റിലെല്ലാം രേണു നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ അവസാന നിമിഷം രേണു മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നും പുറത്തായി എന്നും പ്രചരിച്ചിരുന്നു. ബിഗ് ബോസില്‍ ഉണ്ടെന്ന റൂമറുകള്‍ പ്രചരിച്ചപ്പോള്‍ തുടക്കത്തില്‍ രേണു അത് തള്ളിയിരുന്നു.

ഇതുവരെ തനിക്ക് വിളി വന്നിട്ടില്ലെന്നും ഇനി അങ്ങനൊരു അവസരം കിട്ടിയാല്‍ താന്‍ തീര്‍ച്ചയായും പോകുമെന്നുമാണ് രേണു പറഞ്ഞത്. തന്റെ സുധി ചേട്ടന്‍ ബിബി ഷോ ആഗ്രഹിച്ചിരുന്നുവെന്നും രേണു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും ജനങ്ങള്‍ക്കിടയിലും നെ?ഗറ്റീവ് പബ്ലിസിറ്റിയാണ് രേണുവിന് കൂടുതല്‍. അതുകൊണ്ട് തന്നെ ബിബിയില്‍ ഭാഗമാകുമ്പോള്‍ രേണുവിന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

renu sudhi bigg boss salary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES