Latest News

കൈയ്യില്‍ നിറയെ പുസ്തകങ്ങളുമായി കാലിഫോര്‍ണിയന്‍ നിരത്തുകളിലൂടെ മൗത്ത് ഓര്‍ഗന്‍ വായിച്ച് ആസ്വദിച്ച് നടന്ന് നടി പാര്‍വ്വതിയും റിമ കല്ലിങ്കലും;  കൂട്ടുകാരികള്‍ അവധിയാഘോഷത്തിനായി അമേരിക്കയില്‍

Malayalilife
കൈയ്യില്‍ നിറയെ പുസ്തകങ്ങളുമായി കാലിഫോര്‍ണിയന്‍ നിരത്തുകളിലൂടെ മൗത്ത് ഓര്‍ഗന്‍ വായിച്ച് ആസ്വദിച്ച് നടന്ന് നടി പാര്‍വ്വതിയും റിമ കല്ലിങ്കലും;  കൂട്ടുകാരികള്‍ അവധിയാഘോഷത്തിനായി അമേരിക്കയില്‍

മലയാളത്തില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികമാരായി തിളങ്ങിയവരാണ് പാര്‍വ്വതിയും റിമ കല്ലിങ്കലും. മാത്രമല്ല സിനിമയ്ക്കകത്തും പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തിടെ ഇരുവരും നടത്തിയ അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാര്‍വതി തന്നെയായിരുന്നു റിമയ്ക്കൊപ്പമുളള അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

പാര്‍വതിയും റിമയും ഒന്നിച്ച് കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്.ഹാര്‍മോണിക്ക (മൌത്ത് ഓര്‍ഗന്‍;) വായിക്കുന്ന റിമയെയും അത് അസ്വദിച്ച് കാലിഫോണിയന്‍ നിരത്തിലൂടെ നടന്നു നീങ്ങുന്ന പാര്‍വതിയെയുമാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഒരു പുസ്തകശാലയ്ക്കുള്ളില്‍ മനോഹരമായ കുറേ മണിക്കൂറുകള്‍ ചെലവഴിച്ചശേഷം കാലിഫോര്‍ണിയന്‍ സായാഹ്നത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ട് പാര്‍വതിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സംഗീതം, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍.. ആഹാ, ജീവിതം എത്ര നല്ലതാണ്എന്നാണ് വിഡിയോയ്ക്ക് റിമ കുറിച്ച കമന്റ്

 

rima kallingal and parvathy in usa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES