നടി വീണാ നായരുടെ മുന്‍ ഭര്‍ത്താവും ആര്‍ജെയും നര്‍ത്തകനുമായ ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷ് രണ്ടാമത് വിവാഹിതനായത് ദിവസങ്ങള്‍ക്ക് മുമ്പാണ്.സുഹൃത്തായ റീബയെയാണ് അമാന്‍ തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ഇരുവരും പരസ്പരം ഏറെ മനസിലാക്കിയ ശേഷം ആണ് കുടുംബജീവിത്തിലേക്ക് കടന്നത്.
ഒരുപാട് താരങ്ങളും ആരാധകരും ആണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയത്. എന്നാല്‍ ചുരുക്കം ചില ആളുകള്‍ അമനും റീബക്കും എതിരെ സൈബര്‍ അറ്റാക്കും നടത്തുകയുണ്ടായി. ചില പോസ്റ്റുകള്‍ അതിരുവിട്ടതോടെയാണ് മറുപടിയും ആയി അമന്‍ രംഗത്ത് എ്ത്തിയിരിക്കുകയാണ്.
വ്യക്തമായതും തീര്‍ത്തും സ്വകാര്യമായതുമായ കാരണങ്ങള്‍ കൊണ്ടാണ് താനും വീണയും തമ്മില്‍ വേര്‍പിരിഞ്ഞതെന്നും അത് വ്യക്തിപരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭപത്രത്തെ അമൂല്യമായ കാണുന്ന ആളു തന്നെയാണ് താനെന്നും ദൈവകൃപയുടെയും അതീവ ശ്രദ്ധാലു ആയിട്ടാണ് താന്‍ മകന് ജന്മം നല്‍കിയതെന്നും അമന്‍ പോസ്റ്റില്‍ പറയുന്നു.
വളരെ വ്യക്തവും സ്വകാര്യവുമായ ഒരു കാരണത്താല്‍ - ഞാന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒന്ന് അതുകൊണ്ടാണ് ഞങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞത്., വീണയും ആയുള്ള ജീവിതം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും, ഒരു ദിവസം, ഞങ്ങളുടെ മകന്‍ ഈ വേര്‍പിരിയലിന്റെ കാരണം മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് ഞങ്ങള്‍ തുറന്ന് പറയാതെ തന്നെ. നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരിക്കുക.ഞങ്ങളെ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും, മനസ്സിലാക്കിയതിന് സ്‌നേഹത്തോടെ ഒരു വലിയ നന്ദി
പുരുഷന്മാര്‍ ആയി ജനിച്ചവര്‍ ഒക്കെയും നമ്മളും ആഴത്തിലുള്ള ഇമോഷന്‍സ് ഉള്ളവര്‍ ആണ് - ചിലപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ അടിത്തറയെ പോലും ഇളക്കിയേക്കാവുന്ന ഇമോഷന്‍സ് . ചിലപ്പോഴൊക്കെ, നമ്മെ സ്ഥിരമായി നിലനിര്‍ത്താന്‍ ശരിക്കുംകരുതലുള്ള ഒരാളുടെ സാമിപ്യം ആവശ്യം തന്നെയാണ്; അമന്‍ പറയുന്നു