റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹിതനാകുന്നു; വധുവായി എത്തുന്നത് സോണിയ

Malayalilife
topbanner
റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹിതനാകുന്നു; വധുവായി എത്തുന്നത് സോണിയ

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം വിവാഹമോചിതയായി എന്ന വാര്‍ത്ത എത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലും പരിപാടികളിലും താരം സജീവയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ മുന്‍ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. മിനസ്‌ക്രീനില്‍ ഗായികയായി എത്തിയ റിമി മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്തെക്ക് എത്തുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവതാരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്‌സും പിരിയുകയും ചെയ്തു

റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും  ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിമി ഏറെ നാളുകളായി. റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം. എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.

വിവാഹമോചിതയായിട്ടും തന്റെ കരിയറും കുടുംബവും യാത്രയുമൊക്കെയായി തിരക്കിലാണ് റിമി. തന്റെ വിശേഷങ്ങളെല്ലാം താരം  ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ റിമിയുടെ മുന്‍ഭര്‍ത്താവ് റോയ്‌സ് രണ്ടാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്. റോയ് വിവാഹിതനാകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വിവാഹക്ഷണക്കത്താണ് വാര്‍ത്തയ്ക്ക് പിന്നില്‍. വധു സോണിയ ആണെന്നും ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച് നടക്കും എന്നും വൈറലായ ക്ഷണകത്തില്‍ സൂചിപ്പിക്കുന്നു.  വിവാഹക്ഷണക്കത്ത് തിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

Read more topics: # royis ,# will married soon
royis will married soon

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES