തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു; ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയയെ ചുറ്റിപ്പറ്റിയ വിവാദത്തിന് പോസ്റ്റുമായി സജിത മഠത്തില്‍; ചര്‍ച്ചയായതോടെ പോസ്റ്റ് നീക്കം ചെയ്ത് താരം

Malayalilife
തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു; ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയയെ ചുറ്റിപ്പറ്റിയ വിവാദത്തിന് പോസ്റ്റുമായി സജിത മഠത്തില്‍; ചര്‍ച്ചയായതോടെ പോസ്റ്റ് നീക്കം ചെയ്ത് താരം

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയയെ ചുറ്റിപ്പറ്റിയ വിവാദത്തിന് നടി സജിത മഠത്തില്‍ നല്‍കിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എംപിയുടെ താടി, മീശ എന്നിവ നീക്കം ചെയ്യാത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് നടി തന്റെ ശസ്ത്രക്രിയ അനുഭവം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.  തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്നാണ് നടി കുറിച്ചത്. 

2019ല്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ''ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് എന്റെ മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു. പുറത്ത് നിന്നും നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയെന്ന് മാത്രം.

അതിന് പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയപ്പോള്‍, ചിലര്‍ ഷാഫി പറമ്പിലിനെ വിമര്‍ശിക്കുകയും ചിലര്‍ സജിതയുടെ വ്യക്തിപരമായ അനുഭവത്തെ അഭിനന്ദിക്കുകയും ചെയ്തു. പോസ്റ്റ് വലിയ ചര്‍ച്ചയിലേക്ക് വഴിമാറിയതോടെ, നടി പിന്നീട് അത് ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. എങ്കിലും സജിതയുടെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

sajitha madathil facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES