Latest News

പെണ്‍കുട്ടി വീട്ടില്‍ തന്നെ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാന്‍സില്‍ മൂന്ന് ദിവസം അടിച്ചു പൊളിച്ച് നടന്നാല്‍ ഉദ്ദേശശുദ്ധി വെറുതേ ആകില്ലേ? ടീച്ചറും പെണ്ണല്ലേ? അതെന്താ.. അവരോട് മാത്രം ചിറ്റമ്മ നയം; ആര്‍ത്തവ അവധി പ്രഖ്യാപനത്തില്‍ നിരവധി ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ് 

Malayalilife
 പെണ്‍കുട്ടി വീട്ടില്‍ തന്നെ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാന്‍സില്‍ മൂന്ന് ദിവസം അടിച്ചു പൊളിച്ച് നടന്നാല്‍ ഉദ്ദേശശുദ്ധി വെറുതേ ആകില്ലേ? ടീച്ചറും പെണ്ണല്ലേ? അതെന്താ.. അവരോട് മാത്രം ചിറ്റമ്മ നയം; ആര്‍ത്തവ അവധി പ്രഖ്യാപനത്തില്‍ നിരവധി ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ് 

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ്. സര്‍ക്കാരിന്റെ ഈ തീരുമാനം മികച്ചതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒപ്പം പ്രധാനപ്പെട്ട ഒരു ചോദ്യം കൂടി മുന്നോട്ടുവെച്ചിരിക്കുകയാണ്. 

വിദ്യാര്‍ത്ഥിനികള്‍ക്ക് അവധി നല്‍കുമ്പോള്‍ സ്ത്രീകളായ ടീച്ചര്‍മാരെ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമല്ല, ടീച്ചര്‍മാര്‍ക്കും ഉണ്ടാകാറുണ്ടെന്നും അവരോട് മാത്രം ഈ വിഷയത്തില്‍ എന്തിനാണ് ഒരു ചിറ്റമ്മ നയം കാണിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓരോ മാസവും 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവില്‍ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്ആര്‍ടിസി ബസ്സിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കൂടുതല്‍ പെന്‍ഷന്‍ എന്നിവ പോലെയല്ല ഈ തീരുമാനം . സര്‍ക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാല്‍ ഈ മൂന്ന് ദിവസം അവധി മാത്രം ഉടന്‍ നടപ്പിലാക്കും)

പക്ഷേ എന്റെ സംശയങ്ങള്‍...  1)അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചര്‍മാര്‍ക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സര്‍ക്കാര്‍ അവര്‍ക്കു 3 ദിന അധിക അവധി മാസത്തില്‍ കൊടുക്കാത്തത്? 

 2) മറ്റു സര്‍ക്കാര്‍ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സര്‍ക്കാര്‍ മനസ്സില്‍ ആക്കണം. അതിനാല്‍ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ആര്‍ത്തവം ഉണ്ടാകുന്നത് ) ആര്‍ത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടില്‍ തന്നെ Rest ല്‍ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാന്‍സില്‍ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാല്‍ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാല്‍ മകള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിന്റെ സാക്ഷ്യപത്രമോ ക്ലാസ് ടീച്ചര്‍ നേരിട്ട് വിളിച്ച് അന്വേഷിക്കുകയോ വേണം, ഈ അവധി മിസ് യൂസ് ചെയ്യുവാന്‍ അനുവദിക്കരുത്. ആര്‍ത്തവ സമയത്തു സ്‌കൂള്‍, കോളേജ് പരീക്ഷകള്‍ വന്നാല്‍ എന്ത് ചെയ്യും? ഈ വേദനയും വെച്ചു എക്‌സാം എഴുതുന്നത് ബുദ്ധിമുട്ടല്ലേ? പിഎസ് സി പരീക്ഷ ഈ ദിവസങ്ങളില്‍ സംഭവിച്ചാല്‍ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും? 

ഞാനായിരുന്നു സര്‍ക്കാര്‍ എങ്കില്‍, ഈ ആവശ്യത്തിന് ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചര്‍ മാര്‍ക്കും, എല്ലാ സ്ത്രീകളായ ജീവനക്കാര്‍ക്കും മാസത്തില്‍ ഇരു എക്‌സ്ട്ര ലീവ് നല്‍കും. സ്ത്രീകള്‍ കാരണം പോലും ലീവ് അപ്ലിക്കേഷന്‍ നില്‍ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ എക്‌സ്ട്ര ലീവ് ആയി കണക്കാക്കിയാല്‍ മതി ആയിരുന്നു. ഇനി കൂടുതല്‍ വേദന കാരണം ക്ലാസ്സില്‍ വരുവാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാവിന്റെ റിക്വസ്റ്റ് കിട്ടുന്ന മുറക്ക് എക്‌സ്ട്ര ലീവ് കൊടുത്താല്‍ പോരെ? ഇതിലും കഠിനം ആയ പോലീസ് ട്രെയിനിംഗ് , ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എന്‍സിസി,etc സമയത്തൊക്കെ പാവം യുവതികള്‍ ആര്‍ത്തവം സംഭവിച്ചാല്‍ ഈ പീരീഡില്‍ ഒരുപാട് കഷ്ടപ്പെടുന്നു. 

അതും ചിന്തിച്ചു സര്‍ക്കാര്‍ അവര്‍ക്ക് എക്‌സ്ട്ര ലീവ് കൊടുക്കണം. ആര്‍ത്തവം ഒരു ബയോളജിക്കല്‍ പ്രോസസ്സ് അല്ലേ? ചിലര്‍ക്കു ദിവസങ്ങളോളം വേദന തുടരും. ചിലര്‍ക്ക് ആദ്യ ദിവസം മുതല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. മാസത്തില്‍ ആരും അറിയാതെ, അറിയിക്കാതെ ഒരു എക്‌സ്ട്ര ലീവ് കൊടുക്കുന്നത് തീര്‍ത്തും ന്യായം. (വാല്‍ കഷ്ണം....പെണ്‍കുട്ടികള്‍ക്ക് ഒരു ഉഗ്രന്‍ idea പറഞ്ഞു തരാം. രഹസ്യമാണേ.. സപ്പോസ് ശനിയാഴ്ചയോ ഞായറഴ്ചയോ പീരിഡ് ആയാല്‍ തിങ്കളാഴ്ച ആണ് പീരിഡ് ആയതന്ന് പറഞ്ഞ് മൂന്നു ദിവസം ലീവ് എടുത്തു അടിച്ചു പൊളിക്കുക. ഓണം, ക്രിസ്മസ് etc ഹോളിഡേയില്‍ സംഭവിച്ചാലും സ്‌കൂള്‍ / കോളേജ് തുറന്നതിനു ശേഷം സംഭവിച്ചു എന്നും പറഞ്ഞു ബുദ്ധിപൂര്‍വം മൂന്നു ലീവ് എടുത്തു ദൂരെ ടൂറിനു പോയി അടിച്ചു പൊളിക്കുക.. ആര്‍ത്തവം എന്നത് 2026 മെയ് മാസം മുതല്‍ തുടങ്ങിയ ഒരു പുതിയ സംഭവം അല്ല)
 

santhosh pandit about 3 day menstrual leave

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES