ബോളിവുഡില്‍ ശ്രദ്ധേയരായ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍. ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്താന്‍ കുറഞ്ഞ കാലയളവില്‍ തന്നെ താരത്തിന് കഴിഞ്ഞിരുന്നു . താരപുത്രയുടെ ഫിറ്റ്‌നെസ്സ് ബോളിവുഡ്- ഫാഷന്‍ കോളങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു . ഏകദേശം 100 കിലോയ്ക്ക് അടുത്തായിരുന്നു താരം സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നേ തന്നെ . അതില്‍ നിന്നുമാണ് താരം ഇന്ന കാണുന്ന സീറേ സൈസിലേക്ക് എത്തുന്നത് .
താരം തന്റെ ഫിറ്റനെസ്സിലേക്ക് മടങ്ങി എത്താനുളള കഠിന പ്രയത്‌നത്തെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട് . എന്നാല്‍ താരത്തിന് ഇപ്പേള്‍ തന്റെ ശരീരഭാരം കുറഞ്ഞതിന് ശേഷം എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ച്ചിരിക്കുകയാണ് താരം .
തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്ന സമയത്ത് തന്റെ ശരീര ഭാരം 96 കിലോ ആയിരുന്നു . ആ ഫോട്ടോയാണ് കാര്‍ഡിലും. വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ഇത് ആരാണ് എന്ന ഭാവത്തില്‍ നോക്കി നില്‍ക്കുന്നുമുണ്ടായ്ിരുന്നു . പ്രത്യേകിച്ചും അമേരിക്കയിലായിരുന്നു എന്ന് സാറ പറഞ്ഞു. താരം പഠിച്ചിരുന്നത് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലായിരുന്നു. '26 കിലോയോളം ശരീര ഭാരം കേഥര്‍നാഥിന്റെ ഷൂട്ടിങ്ങിന് മുന്‍പ് തന്നെ കുറച്ചിരുന്നു.
തന്റെ റെഗുലര്‍ വിസയിലേയും വിദ്യാര്‍ഥി വിസയിലേയും ചിത്രങ്ങള്‍ രണ്ടും രണ്ടാണ് . അതോടൊപ്പം എന്റെ പേരിനോടൊപ്പമുള്ള സുല്‍ത്താന്‍ എന്ന സര്‍നെയിം... ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.. കുടുതല്‍ ഒന്നും താന്‍ പറയുന്നില്ല. കാരണം എനിയ്ക്ക് ന്യൂയോര്‍ക്കിലേയ്ക്ക് മടങ്ങി പോകാനുള്ളതാണെന്നും 'സാറ കൂട്ടിച്ചേര്‍ത്തു.