Latest News

സൗബിന്‍ നമിതയും ഒന്നിക്കുന്ന ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ 'മച്ചാന്റെ മാലാഖ'; ടൈറ്റില്‍ പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

Malayalilife
 സൗബിന്‍ നമിതയും ഒന്നിക്കുന്ന ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ 'മച്ചാന്റെ മാലാഖ'; ടൈറ്റില്‍ പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രത്വിരാജ് സുകുമാരന്‍ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്.

സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്. ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം - ഔസേപ്പച്ചന്‍, ഛായാഗ്രഹണം - വിവേക് മേനോന്‍, എഡിറ്റര്‍- രതീഷ് രാജ്, ലിറിക്‌സ്- സിന്റോ സണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിജോ ജോസ്, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജകൃഷ്ണണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- ഗിരിശങ്കര്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, മാര്‍ക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

saubin namitha movie machante malaka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES