പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാരദാന ചടങ്ങില് നിന്ന് വിട്ടുനില്ക്കുമെന്ന് നടി സാവിത്രി ശ്രീധരന്. അവാര്ഡ് വിതരണ ചടങ്ങില്നിന്നും വിട്ടുനില്ക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറക്കാര് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള് ഈ തീരുമാനത്തിന് ഒപ്പം നില്ക്കുമെന്നാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്ശം നേടിയ നടിയായ സാവിത്രി ശ്രീധരനും വ്യക്തമാക്കിയിരിക്കുന്നത്.
മതത്തിന്റെ പേരില് രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ്. ഏതു മതത്തില്പ്പെട്ടവര്ക്കും ഒരു മതത്തിലും പെടാത്തവര്ക്കും ഇന്ത്യന് പൗരനായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇന്ന് രാജ്യത്തിന് ആവശ്യം മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ്. അതാണ് കേന്ദ്ര സര്ക്കാര് തകര്ക്കുന്നതെന്നും സാവിത്രി ശ്രീധരന് മീഡിയ വണ്ണിനോട് പറഞ്ഞു.