ശ്രീനിവാസൻ്റെ എല്ലാ കഥകളും അദ്ദേഹത്തിൻ്റെതായ ഒരു കയ്യോപ്പ് ചാർത്താറുണ്ട്; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് വിനു കിരിയത്ത്

Malayalilife
topbanner
 ശ്രീനിവാസൻ്റെ എല്ലാ കഥകളും അദ്ദേഹത്തിൻ്റെതായ ഒരു കയ്യോപ്പ്  ചാർത്താറുണ്ട്; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് വിനു കിരിയത്ത്

ലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ.നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. എന്നാൽ അദ്ദേഹം പലരുടെയും തിരക്കഥ മോഷ്ടിച്ചിട്ടുണ്ടെന്ന ആരോപണം ഒരുപാട് ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ആരോപണത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് വിനു കിരിയത്ത് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.  എല്ലാ കഥകളും ഏതെങ്കിലും കഥയിൽ നിന്ന് എടുക്കുന്നതാണ്. താനും പല കഥകളിൽ നിന്ന് തിരക്കഥ ഉണ്ടാക്കിയിട്ടുണ്ട്.ശ്രീനിവാസനും അങ്ങനെ തന്നെയാണ്. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാ​ഗമെടുത്ത് നമ്മുടേതായ രീതിയിൽ ചെയ്യുന്നു. അത്രയൂള്ളൂ അതിപ്പോൾ മലയാളത്തിൽ നിന്നോ ഇം​ഗ്ലീഷിൽ നിന്നോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ്റെ എല്ലാ കഥകളും അദ്ദേഹത്തിൻ്റെതായ ഒരു കയ്യോപ്പ്  ചാർത്താറുണ്ട്. രണ്ട് പേർ ചായ ഇടുന്നത് പോലെയാണ് കഥ എഴുതുന്നത്. സാമ്യതകൾ ഉണ്ടാകും പക്ഷേ ഒരിക്കലും ഒരേ ടെയ്സ്റ്റ് വരില്ല. അതുപോലെയാണ് പല കഥകളും.  ശ്രീനിവാസനും അതുപോലെയാണ്, അദ്ദേഹത്തിൻ്റെ കഥകളും അങ്ങനെയയാണ്. അതിന് മോഷ്ടിച്ചെന്ന് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

script writer vinu words about sreenivasan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES