Latest News

മോഹന്‍ലാലിനെ അനുകരിച്ചുകൊണ്ട് തുടക്കം;300 രൂപയും കൊണ്ട് ഒളിച്ചോട്ടം; വീടെത്തും മുമ്പ് രജിസ്റ്റര്‍ മാരേജും അടുത്തുള്ള അമ്പലത്തില്‍ താലികെട്ടും;  കലാഭവന്‍ നവാസിന്റെ കുടുംബമായുള്ളത് അടുത്ത സൗഹൃദം; കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും മക്കളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ വെക്കാറുണ്ട്; ഷാജുവിനും ചാന്ദ്‌നിക്കും പറയാനുള്ളത്

Malayalilife
 മോഹന്‍ലാലിനെ അനുകരിച്ചുകൊണ്ട് തുടക്കം;300 രൂപയും കൊണ്ട് ഒളിച്ചോട്ടം; വീടെത്തും മുമ്പ് രജിസ്റ്റര്‍ മാരേജും അടുത്തുള്ള അമ്പലത്തില്‍ താലികെട്ടും;  കലാഭവന്‍ നവാസിന്റെ കുടുംബമായുള്ളത് അടുത്ത സൗഹൃദം; കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും മക്കളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ വെക്കാറുണ്ട്; ഷാജുവിനും ചാന്ദ്‌നിക്കും പറയാനുള്ളത്

മലയാള സിനിമാ രംഗത്തെ പ്രശസ്ത നടനാണ് ഷാജു ശ്രീധര്‍. ഹാസ്യനടനായി, മാത്രമല്ല ഗൗരവമുള്ള കഥാപാത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കാന്‍ ഷാജുവിന് കഴിയാറുണ്ട്. നടിയായിരുന്ന ചാന്ദ്‌നിയാണ് ഷാജുവിന്റെ ഭാര്യ. രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. തലവര എന്ന ചിത്രമാണ് ഷാജുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം വിവാഹശേഷം അഭിനയം ഉപേക്ഷിച്ച ചാന്ദ്‌നി ഇപ്പോള്‍ ഒരു നൃത്ത വിദ്യാലയം നടത്തുകയാണ്.

തന്റെ സിനിമയിലേക്കുള്ള തുടക്കത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും ഒളിച്ചോടിയുള്ള തന്റെ വിവാഹത്തെക്കുറിച്ചും കലാഭവന്‍ നവാസിന്റെ കുടുംബത്തെക്കുറിച്ചും നടന്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്. ഒളിച്ചോടിയാണ് ഇരുവരും കല്യാണം കഴിച്ചത്. അതുകൊണ്ടാണ് ചാന്ദിനി കല്യാണ ഫോട്ടോയില്‍ ചുരിദാര്‍ ധരിച്ചു നില്‍ക്കുന്നത്. ഇട്ട ഡ്രസിലാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി വന്നത്. ഞാന്‍ പക്ഷേ വിവാഹം സ്വപ്നം കണ്ടിരുന്നത് കൊണ്ട് വെള്ള ഷര്‍ട്ട് ആണ് ധരിച്ചിരുന്നതെന്ന് ഷാജു പറയുന്നു.

വീടെത്തും മുമ്പ് രജിസ്റ്റര്‍ മാരേജ് ചെയ്തു. അടുത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടും നടത്തി. ഒരു ദിവസം കൊണ്ട് എല്ലാ പ്രശ്‌നവും സോള്‍വ് ആയി. വീട്ടുകാര്‍ നേരത്തെ സമ്മതിച്ചിരുന്നെങ്കില്‍ ഒളിച്ചോടേണ്ടി വരില്ലായിരുന്നു. വീട്ടില്‍ അവതരിപ്പിച്ചിട്ടും സമ്മതിച്ചില്ല. മകളുടെ ഭരന്‍ മിമിക്രി കാരന്‍ ആണ് എന്നത് അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു. 300 രൂപയും കൊണ്ടാണ് ഒളിച്ചോടിയത്. അവളുടെ കയ്യിലും ഒന്നും ഇല്ലായിരുന്നു. മോഹന്‍ലാലിനെ അനുകരിച്ചുകൊണ്ട് ആയിരുന്നു എന്റെ കരിയറിന്റെ തുടക്കം. ഫിഗറിലും സാമ്യത തോന്നിയത് കൊണ്ടാണ് അത് ഹിറ്റായത്.

സിനിമയിലേക്ക് കയറാനുള്ള പ്രധാന സാഹചര്യം മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യത ആയിരുന്നു. ഷാജു എന്ന് പറയുന്നത് ഒരു സമയം വരെ മോഹന്‍ലാലിന്റെ പേര് കൂടി ചേര്‍ത്തായിരുന്നു. അന്ന് അദ്ദേഹം കത്തി നില്‍ക്കുന്ന സമയം ആയിരുന്നു' എന്നാണ് ഷാജു പറഞ്ഞത്.

കലാഭവന്‍ നവാസുമായുള്ളത് അടുത്ത സൗഹൃദമായിരുന്നുവെന്നും ഇരുവരും പറയുന്നു.ഇടയ്ക്ക് നവാസ് രഹ്നയെ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ട് ഉദ്ഘാടനത്തിനും മറ്റും പോകും. ഇവളും രഹ്നയും തമ്മില്‍ നല്ല അടുപ്പമുണ്ടെന്ന് ഷാജു ശ്രീധര്‍ പറഞ്ഞു. ചാന്ദ്‌നിയും രഹ്നയെക്കുറിച്ച് സംസാരിച്ചു. അവള്‍ പൂര്‍ണമായും നവാസിക്കയെ ആശ്രയിച്ചാണ് നിന്നത്. പക്ഷെ അവള്‍ ഇപ്പോള്‍ പറയുന്നത് നവാസിക്ക ഇതൊക്കെ അറിഞ്ഞത് പോലെയാണ് കുറേക്കാലമായി പെരുമാറിയിരുന്നത് എന്നാണ്. അവളെ ഡ്രൈവിം?ഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് കൊടുത്തു. കുടുംബ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നുന്നെന്നാണ് രഹ്ന പറയുന്നത്. അവളുടെ ലോകം നവാസിക്കയായിരുന്നു.

സമയം സീരിയയില്‍ എന്റെ അനിയത്തിയായാണ് അവള്‍ അഭിനയിച്ചത്. അന്ന് തൊട്ടുള്ള അടുപ്പമാണ്. കല്യാണം കഴിഞ്ഞ ശേഷവും നവാസിക്ക അവളെ എറണാകുളത്ത് എന്റെ വീട്ടില്‍ കൊണ്ട് വരും. ഞങ്ങളുടെ വിവാഹ വാര്‍ഷികം ഒരേ ദിവസമാണ്. ഈ പ്രാവശ്യം ഞാന്‍ സ്റ്റാറ്റസൊന്നും ഇട്ടില്ല. അന്ന് വല്ലാതെ അവരെ മിസ് ചെയ്തു. കാരണം പരസ്പരം വിഷ് ചെയ്തിരുന്നവരാണെന്ന് ചാന്ദ്‌നി പറയുന്നു.

നവാസുമായുള്ള സൗഹൃദത്തിലെ ഓര്‍മകള്‍ ഷാജു ശ്രീധര്‍ പങ്കുവെക്കുന്നുണ്ട്. നവാസ് കലാഭവനിലും ഞാന്‍ വേറെ ട്രൂപ്പിലുമായിരുന്നു. ഞാനും കോട്ടയം നസീറും കലാഭവന്‍ നവാസും കൂടെ 30 വര്‍ഷം മുമ്പ് ഷോ ചെയ്യുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും മതിയായിരുന്നു. അല്ലാതെ കൂടുന്നതും ഞങ്ങള്‍ മൂന്ന് പേരുമായിരുന്നു. ഞങ്ങള്‍ക്കൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ അഡ്മിന്‍ ഞാനാണ്.

എനിക്കിഷ്ടപ്പെട്ട, ഞാനുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആള്‍ക്കാരുടെ ഗ്രൂപ്പായിരുന്നു. പിന്നെ ആഡ് ചെയ്ത ആള്‍ക്കാരുണ്ട്. ആദ്യം വന്നത് കോട്ടയം നസീര്‍, നവാസ്, ജാഫര്‍ ഇടുക്കി, ഷാജോണ്‍, ജോര്‍ജേട്ടന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരെല്ലാമാണ്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ കൂടുമായിരുന്നു. ജീവിതത്തില്‍ അത് പോലെ ചിരിക്കാനുള്ള അവസരമായിരുന്നു. നവാസിന്റെ ഒരുപാട് വീഡിയോകള്‍ എന്റെ കയ്യിലുണ്ട്.മരണം നടന്ന അന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ സംസാരിച്ചു. കുറേ നാള്‍ക്ക് ശേഷം അന്ന് സംസാരിച്ചതാണ്. ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നെന്നും ഷാജു ശ്രീധര്‍ ഓര്‍ത്തു.

മക്കളെക്കുറിച്ചും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും നടന്‍ പറഞ്ഞതിങ്ങനെയാണ്'വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ചെറിയ നിയന്ത്രണങ്ങള്‍ വെക്കാറുണ്ട്. ചേരാത്ത ഡ്രെസ്സൊക്കെ ഇട്ടോണ്ട് വരുമ്പോള്‍, 'ത്രീ ഫോര്‍ത്ത് ഇട്ടോ, അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ട' എന്ന് പറയും,' ഷാജു പറഞ്ഞു. എന്നാല്‍ മക്കള്‍ ഇതിന് മറുപടിയായി 'വീട്ടിലല്ലേ, ഞങ്ങള്‍ സ്വതന്ത്രമായി നടന്നോട്ടെ' എന്ന് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും, പെണ്‍കുട്ടികള്‍ ശരീരത്തിന് യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും ഭംഗി എന്നാണ് ഷാജുവിന്റെ അഭിപ്രായം. ചിലര്‍ ചേരാത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് മോശം കമന്റുകള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്ത്രധാരണം ഒരിക്കലും മോശമായി തോന്നുന്ന രീതിയില്‍ (വള്‍ഗര്‍) ആകരുത് എന്നും ഷാജു ശ്രീധര്‍ അഭിപ്രായപ്പെട്ടു.

shaju sreedhar and wife chandini life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES