Latest News

ഒരിക്കല്‍ 'സംവിധായകന്റെ' തൊപ്പി അണിഞ്ഞാല്‍, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ കഴിയില്ല; തമിഴ് സംവിധായികയായി അരങ്ങേറ്റത്തിനൊരുങ്ങി ശാലിന്‍ സോയ; പുതിയ വിശേഷമറിയിച്ച് നടിയുടെ കുറിപ്പ്

Malayalilife
ഒരിക്കല്‍ 'സംവിധായകന്റെ' തൊപ്പി അണിഞ്ഞാല്‍, അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ കഴിയില്ല; തമിഴ് സംവിധായികയായി അരങ്ങേറ്റത്തിനൊരുങ്ങി ശാലിന്‍ സോയ; പുതിയ വിശേഷമറിയിച്ച് നടിയുടെ കുറിപ്പ്

മലയാളത്തില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. ഇപ്പോള്‍ തമിഴില്‍ ഒരു പുതിയ ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്ത് ഒരു പുതിയ ചുവടുവെപ്പിന് തയ്യാറെടുക്കുകയാണ് ശാലിന്‍. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ ശാലിന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 ശാലിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാന രംഗത്തേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ശാലിന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: 'ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാല്‍ സംവിധായികയുടെ തൊപ്പി അണിഞ്ഞുകഴിഞ്ഞാല്‍ അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ സാധ്യമല്ല. സംവിധാനത്തിലും തിരക്കഥാരംഗത്തും ഞാന്‍ കാലെടുത്തുവെച്ചിട്ട് ഇത് പത്താം വര്‍ഷമാണ്. എന്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. 

എന്റെ കഥയില്‍ വിശ്വാസമര്‍പ്പിച്ച ആര്‍കെ ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന് ഞാന്‍ നന്ദി പറയുന്നു. ഇത് അവരുടെ പതിനെട്ടാമത്തെ നിര്‍മ്മാണ സംരംഭമാണ്. ഈ സിനിമയിലേക്ക് മികച്ച ഒരു കൂട്ടം കലാകാരന്മാരെ അണിനിരത്താന്‍ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമുണ്ട്.' 

എല്‍സമ്മ എന്ന ആണ്‍കുട്ടി', 'സ്വപ്ന സഞ്ചാരി', 'മാണിക്യക്കല്ല്', 'മല്ലു സിങ്ങ്' തുടങ്ങിയ ചിത്രങ്ങളില്‍ ശാലിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പിന്നീട് സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം സംവിധാനത്തിലും തിരക്കഥാരംഗത്തും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു

Read more topics: # ശാലിന്‍ സോയ.
shalin zoya makes her directorial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES