Latest News

രാജകീയ പ്രൗഢിയില്‍ തിളങ്ങി ശാലുമേനോന്‍; 'കാന്താര'യിലെ കനകാവതി മനോഹരമായിട്ടുണ്ടെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍ 

Malayalilife
 രാജകീയ പ്രൗഢിയില്‍ തിളങ്ങി ശാലുമേനോന്‍; 'കാന്താര'യിലെ കനകാവതി മനോഹരമായിട്ടുണ്ടെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍ 

കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം 'കാന്താര'യിലെ രാജകുമാരി കനകാവതിയുടെ വേഷത്തില്‍ നടിയും-നര്‍ത്തകിയുമായ ശാലു മേനോന്‍ പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചിത്രത്തില്‍ രുക്മിണി വസന്ത് അവതരിപ്പിച്ച ഈ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇതിനെ പുനരവതരിപ്പിച്ചുകൊണ്ടുള്ള ശാലു മേനോന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

രാജകീയ പ്രൗഢിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് ശാലു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 'കാന്താര' സിനിമയുടെ പശ്ചാത്തലത്തിന് സമാനമായ ഒരു സെറ്റിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 'കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശാലു മേനോന്റെ കനകാവതി പുനരവതരണം മനോഹരമായിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഈ രൂപത്തില്‍ ശാലുവിനെ കാണാന്‍ ഒരു ദേവിയെപ്പോലെ തോന്നുന്നുവെന്നും പലരും കുറിച്ചു. 

ഫോട്ടോഷൂട്ടിന്റെ നിലവാരത്തെയും അനുകൂല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. നിരവധിപ്പേര്‍ ഇതിനോടകം ചിത്രങ്ങള്‍ക്ക് ലൈക്കുകളുമായി പിന്തുണ അറിയിച്ചിട്ടുണ്ട്. അഭിനയ, നൃത്ത രംഗങ്ങളില്‍ സജീവമായ ശാലു മേനോന്‍ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ്. 

shalu menon photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES