Latest News

വിവാഹത്തിന് വന്നപ്പോള്‍ ബന്ധു പരിചയപ്പെടുത്തിയ പെണ്‍കുട്ടി; കുട്ടിയെ കണ്ടു ഇഷ്ടമായതോടെ വിവാഹത്തിലെത്തി; ആദ്യ കുട്ടിച്ച് ജനിച്ച് സന്തോഷമായി പോകുന്നതിനിടെ ഉമ്മയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍; ഈഗോയും ശാഠ്യവും വേണ്ടെന്ന് വച്ചതോടെ സന്തോഷകരമായി ജീവിതം തിരികെയെത്തി; ഉമ്മയുടെ കയ്യിലെ വളയൂരി ലഭിച്ചതും കൊണ്ട് ചാന്‍സിനായി അലഞ്ഞു; ഷാനവാസ് ജീവിതകഥ പറയുമ്പോള്‍

Malayalilife
വിവാഹത്തിന് വന്നപ്പോള്‍ ബന്ധു പരിചയപ്പെടുത്തിയ പെണ്‍കുട്ടി; കുട്ടിയെ കണ്ടു ഇഷ്ടമായതോടെ വിവാഹത്തിലെത്തി; ആദ്യ കുട്ടിച്ച് ജനിച്ച് സന്തോഷമായി പോകുന്നതിനിടെ ഉമ്മയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍; ഈഗോയും ശാഠ്യവും വേണ്ടെന്ന് വച്ചതോടെ സന്തോഷകരമായി ജീവിതം തിരികെയെത്തി; ഉമ്മയുടെ കയ്യിലെ വളയൂരി ലഭിച്ചതും കൊണ്ട് ചാന്‍സിനായി അലഞ്ഞു; ഷാനവാസ് ജീവിതകഥ പറയുമ്പോള്‍

ബിഗ് ബോസ് മലയാളം ഏഴാം സീസണ്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഷോയില്‍ വരുന്നതിന് മുന്‍പ് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു ഷാനവാസ് ഷാനുവിന്റേത്. ബിഗ് ബോസില്‍ വലിയൊരു സാന്നിധ്യമാകാന്‍ ചാന്‍സുള്ള വ്യക്തിയാണ് ഷാനവാസ് എന്നും മുന്‍വിധികള്‍ വന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ച് ഷാനവാസ് ഷോയിലെത്തി മുന്നോട്ട് പോവുകയാണ്.

കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികളുടെ ജീവിതകഥ പറയുന്ന എപ്പിസോഡില്‍ നടന്‍ ഷാനവാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഉമ്മയേയും തന്റെ ഭാര്യയെയും കുറിച്ചാണ് ഷാനവാസ് പറയുന്നത്. താന്‍ നടനായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഉമ്മയായിരുന്നുവെന്നും ഇതിനു പോകാനായി ഉമ്മ കയ്യിലെ വളയൂരി കൊടുത്തതുമെല്ലാം ഷാനവാസ് ഓര്‍ത്തെടുത്തു.

'എന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ പേരാണ് അവരെനിക്ക് ഇട്ടത്'തെന്ന് ഷാനവാസ് പറയുന്നു.'കല്യാണ ആലോചനകളുമായി രണ്ട് മൂന്നെടുത്ത് പോയെങ്കിലും എനിക്കൊന്നും ഇഷ്ടമായില്ല. എന്റെ ബന്ധു ഒരു വിവാ?ഹത്തിന് വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞു. കുട്ടിയെ കണ്ടു ഇഷ്ടായി. ഞങ്ങള്‍ സംസാരിച്ചു. പെണ്‍കുട്ടിയുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞതെ ഉള്ളു, വേറൊരു ചെലവെടുത്ത് വയ്ക്കാനുള്ള സാമ്പത്തികമായി ഒന്നുമില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അന്നവര്‍ താമസിച്ചിരുന്നത് മം?ഗലാപുരത്ത് ആയിരുന്നു. എനിക്ക് സാമ്പത്തികം ഒന്നും വേണ്ട. നല്ലൊരു ഭാര്യയെ ആണ് വേണ്ടത്. എന്റെ ഉമ്മയെ പൊന്നുപോലെ നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 

ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു. സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് എന്റെ ഉമ്മയും അവളും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായത്. ഞാന്‍ ജോലിക്കായി പോയി തിരിച്ച് വരുമ്പോള്‍ വീടിനകത്ത് ഒരു സമാധാനം ഉണ്ടാവില്ല. രണ്ട് കൂട്ടരിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒടുവില്‍ എന്റെ ഭാ?ര്യ വീട്ടില്‍ പോകുകയും ഞാന്‍ ഒറ്റപ്പെടുകയും ചെയ്തു. എനിക്ക് സമാധാനത്തോടെ ജോലി ചെയ്യേണ്ട അവസ്ഥ ഇവര്‍ തന്നില്ല. പക്ഷേ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ ഒറ്റപ്പെടല്‍ കാരണം ഉമ്മ അവളെ പോയി വിളിക്കാന്‍ പറഞ്ഞു. ഞാന്‍ പോയി പക്ഷേ വന്നില്ല. പക്ഷേ അവരെ കുറ്റം പറയാന്‍ പറ്റില്ല. പലതവണ പോയി പോയി ഞാന്‍ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷമാണ് എനിക്ക് മകള്‍ ജനിക്കുന്നത്. എന്റെ ഈ?ഗോയും ശാഠ്യവും വേണ്ടെന്ന് വച്ചത് കൊണ്ടാണ് ഇന്നെനിക്ക് സന്തോഷകരമായൊരു ജീവിതം ലഭിച്ചത്', എന്ന് ഷാനവാസ് പറയുന്നു.

'എന്നെ ഒരു നടനായി കാണണമെന്ന് ഏറ്റവും കൂടുതല്‍ ആ?ഗ്രഹിച്ച ആളാണ് എന്റെ ഉമ്മ. കയ്യില്‍ ഒന്നോ രണ്ടോ വളയുണ്ടാകും അത് ഊരി തന്നിട്ട് നിന്റെ കാര്യങ്ങളം ആ?ഗ്രഹങ്ങളും നടത്തെന്ന് പറയുമായിരുന്നു. എവിടെയെങ്കിലും ഒക്കെ പോയി ചാന്‍സിനായി അലയും ആ കാശ് തീരും. പകുതി ദിവസം വീടിനായി അധ്വാനിക്കും ശേഷം ചാന്‍സ് തേടി പോകും. പക്ഷേ എന്റെ ആ?ഗ്രഹങ്ങള്‍ക്കൊന്നും ഉമ്മ എതിര് നിന്നിരുന്നില്ല. അങ്ങനെയാണ് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയല്‍ കിട്ടുന്നത്. അന്‍പത് ദിവസത്തേക്കാണ് വിളിച്ചതെങ്കിലും എന്റെ പ്രകടന മികവ് കണ്ടതവര്‍ നീട്ടി കൊണ്ടു പോയി. 750 എപ്പിസോഡ് വരെ കൊണ്ടുപോയി. 

അന്നെനിക്ക് ഏഷ്യാനെറ്റിന്റെ മോസ്റ്റ് പോപ്പുലര്‍ അവാര്‍ഡ് എനിക്ക് കിട്ടി. ആ വേദിയില്‍ ഉമ്മയും ഉണ്ടായിരുന്നു. അവാര്‍ഡുമായി ഉമ്മയുടെ അടുത്ത് ഞാന്‍ പോയപ്പോള്‍ ആ കണ്ണില്‍ നിന്നും വന്ന കണ്ണീര്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്. നാല് വര്‍ഷം മുന്‍പ് ആയിരുന്നു ഉമ്മയുടെ വിയോ?ഗം. അത് വലിയൊരു ഷോക്കായിരുന്നു എനിക്ക്. എന്റെ മടിയില്‍ കിടന്നായിരുന്നു മരിച്ചത്. എത്ര വയ്യെങ്കിലും ഞാന്‍ പുറത്തോട്ട് പോകുമ്പോള്‍ പതിയെ വന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. എന്റെ ഏറ്റവും വലിയ നഷ്ടമാണെന്റെ ഉമ്മ', എന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.


 

shanavasn shanu opens up about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES