Latest News

ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവം; നാളെ 'അമ്മ' ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തും

Malayalilife
ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവം;  നാളെ 'അമ്മ' ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തും

ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും 'അമ്മ'ക്കും ഫെഫ്ക കത്ത് നല്‍കി. എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണം. മുടങ്ങിയ സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച 'അമ്മ' ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ബുധനാഴ്ച കൊച്ചിയില്‍ എത്താന്‍ ഷെയ്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം  നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.വിഷയത്തില്‍ സ്‌നേഹത്തോടെ പരിഹാരം കാണും. വീണ്ടും ചര്‍ച്ചകള്‍ നടത്തുകയും എല്ലാവരുമായും സംസാരിക്കുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനകള്‍ക്ക് നിലപാടുകള്‍ എടുക്കേണ്ടിവരും. എന്നാല്‍ അവരോട് വീണ്ടും സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിലൂടെയാണ് പ്രശ്നം പരിഹരിക്കാനാകുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.


സിനിമയില്‍ നിന്ന് ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ ഇടപെട്ടിരുന്നു.  കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിരുന്നു. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

Read more topics: # shane nigam mohalal,# amma
shane nigam mohalal amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES