ബള്‍ട്ടി & ഹാല്‍ എന്നീ സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശയകുഴപ്പങ്ങള്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ മധ്യസ്ഥതയില്‍ ഇരു നിര്‍മ്മാതാക്കളും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കപ്പെട്ടു . ബള്‍ട്ടി നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 26 നും ഹാല്‍ ,സംയുക്ത തിരുമാന പ്രകാരം ഒക്ടോബര്‍ 10 നും റിലീസ് ചെയ്യും .
ഷെയ്ന്‍ നിഗം നായകനാവുന്ന വന്‍ മുതല്‍ മുടക്കുള്ള രണ്ട് സിനിമകള്‍ ഒരേ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലായിരുന്നു സംയുക്ത ചര്‍ച്ചകള്‍ക്ക് നിര്‍മ്മാതാക്കളുടെ സംഘടന എന്ന നിലയില്‍ KFPA മാധ്യസ്ഥം വഹിച്ചത്. ഹാല്‍ എന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറില്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സെന്‍സര്‍ നടപടി ക്രമങ്ങള്‍ വൈകിയതു കാരണവും നിശ്ചയിച്ച ദിവസത്തില്‍ വേണ്ടത്ര പ്രൊമോഷണല്‍ ക്യാമ്പയിനോടെ റിലീസ് സാധ്യമല്ലാ എന്ന് വന്നതു കൂടിയും തൊട്ട് അടുത്ത് വരുന്ന ബള്‍ട്ടി യുടെ റിലീസും പുതിയ ഡേറ്റ് നിശ്ചയിക്കുന്നതിന് കാരണമായത്,.
ഇരു സിനിമകള്‍ക്കും ഗുണകരമായ കാര്യങ്ങള്‍ക്ക് വേണ്ടി രണ്ടു നിര്‍മ്മാതാക്കളും വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായതോടെ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാന്‍ സാധിച്ചു.ചര്‍ച്ചകള്‍ക്ക് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ നേത്വത്വം നല്‍കി