Latest News

ടാ ചെറുക്കാ, ഇനി മേലാല്‍ ചാടിപ്പോവരുത്.. എപ്പോഴും പിടിച്ചുകൊടുക്കാനാവില്ല'; കടുവക്കൂട്ടില്‍ കയറിയ ഷറഫുദ്ദീന്റെ മാസ് ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍;ഗിരിരാജന്‍ കോഴിക്ക് ഗേള്‍സിനെ വളയ്ക്കാന്‍ മാത്രം അല്ല കടുവയെ വളയ്ക്കാനും അറിയാമെന്ന കമന്റുമായി ആരാധകരും

Malayalilife
 ടാ ചെറുക്കാ, ഇനി മേലാല്‍ ചാടിപ്പോവരുത്.. എപ്പോഴും പിടിച്ചുകൊടുക്കാനാവില്ല'; കടുവക്കൂട്ടില്‍ കയറിയ ഷറഫുദ്ദീന്റെ മാസ് ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍;ഗിരിരാജന്‍ കോഴിക്ക് ഗേള്‍സിനെ വളയ്ക്കാന്‍ മാത്രം അല്ല കടുവയെ വളയ്ക്കാനും അറിയാമെന്ന കമന്റുമായി ആരാധകരും

കടുവക്കൂട്ടില്‍ കയറി കടുവകളോട് സംസാരിക്കുന്ന നടന്‍ ഷറഫുദീന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 'പെറ്റ് ഡിറ്റക്ടീവ്' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷറഫുദ്ദീന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. 

വീഡിയോയില്‍, രണ്ട് കടുവകളോടാണ് താരം സംസാരിക്കുന്നത്. 'ടാ ചെറുക്കാ, ഇനി മേലാല്‍ ചാടിപ്പോവരുത്. എനിക്ക് എപ്പോഴും പിടിച്ചുകൊടുക്കാനാവില്ല,' എന്ന് ഒരു കടുവയുടെ നേര്‍ക്ക് തിരിഞ്ഞ് ഷറഫുദ്ദീന്‍ പറയുന്നത് കേള്‍ക്കാം. മറ്റ് കടുവയോടും ഇതേ രീതിയിലുള്ള താക്കീതുകള്‍ക്ക് ശേഷം അവയെ തലോടി 'നന്നായിട്ടിരിക്ക്' എന്ന് പറഞ്ഞുകൊണ്ടാണ് താരം കൂട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത്. കടുവകളെ സുരക്ഷിതമായി ബന്ധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം ഈ പ്രകടനം നടത്തിയതെന്ന് വ്യക്തമാണ്. വിഡിയോക്ക് താഴെ നിരവധി ആരാധകരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

'അതൊന്ന് ഗര്‍ജിച്ചാല്‍ ഇപ്പോള്‍ കാണാം ഓട്ടം' എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വീഡിയോയുടെ തമാശ സ്വഭാവത്തെ അടിവരയിടുന്നു. 'പ്രേമം' സിനിമയിലെ ഷറഫുദ്ദീന്റെ പ്രശസ്തമായ സംഭാഷണങ്ങളും ചില ആരാധകര്‍ വീഡിയോക്ക് കമന്റായി കുറിച്ചിട്ടുണ്ട്. 'എടാ ഗിരിരാജന്‍ കോഴി നീയാണോ' എന്നായിരുന്നു ഒരാളുടെ കമന്റ്. 

അതേസമയം, ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്. അഡ്വഞ്ചര്‍, ഫണ്‍, ഫാമിലി കോമഡി ഗണത്തില്‍ പെടുന്ന ചിത്രം ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു. പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

 

 

Read more topics: # ഷറഫുദീന്
sharafudheen funny video vriul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES