സിനിമകളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശില്പ ബാല. വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും യൂട്യൂബ് വ്‌ലോഗുകളിലൂടെയും ഇന്‍സ്റ്റഗ്രം റീലുകളിലൂടെയും ശില്പ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ്.താരത്തിന്റെ യൂട്യൂബ് വീഡിയോകളില്‍ നിറസാന്നിധ്യമാണ് തക്കിട്ടു എന്ന് വിളിപ്പേരുള്ള മകള്‍.
ഇപ്പോളിതാ മകളുടെ ഒരു കാര്യത്തില്‍ താന്‍ വരുത്തിയ ഒരു വലിയ വീഴ്ചയെ കുറിച്ചാണ് ശില്‍പ ബാലയുടെ പുതിയ വീഡിയോ .കഴിഞ്ഞ ദിവസം തക്കിട്ടുവിന്റെ അരങ്ങേറ്റമായിരുന്നു. ആ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിന് വേണ്ടി മകള്‍ കുറേ കാലങ്ങളായി നന്നായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അരങ്ങേറ്റം അടുത്തപ്പോള്‍ ഓര്‍ണമെന്റ്‌സ് ഒക്കെ ഇട്ട് തന്നെ പ്രാക്ടീസ് ചെയ്തത്, അതൊന്നും അരങ്ങേറ്റ ദിവസം പ്രത്യേകമൊരു ഭാരമാകാതെ തോന്നാനാണ്. ശീലമായാല്‍ എളുപ്പമായിരിക്കും എന്ന് തക്കിട്ടുവും പറയുന്നുണ്ട്.
അങ്ങനെ അരങ്ങേറ്റത്തിന്റെ ദിവസം എത്തി. മകളുടെ ഡാന്‍സ് ക്ലാസില്‍ വച്ച് മേക്കപ് ഒക്കെയിട്ട് സെറ്റായതിന് ശേഷമാണ് അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നത്. ഡാന്‍സ് സ്‌കൂളും വീടും അടുത്തടുത്താണെങ്കിലും, അരങ്ങേറ്റം നടക്കുന്നത് അല്പം ദൂരെയാണ്. അങ്ങനെ മേക്കപ് തുടങ്ങി. പത്തിരുപത് കുട്ടികളുണ്ട്, ഓരോ കുട്ടിയ്ക്കും രണ്ടോ മൂന്നോ ആളുടെ സഹായം വേണം, ഒരു മണിക്കൂരിലധികം നീളുന്ന മേക്കപ്, മുടിയൊക്കെ വലിച്ചു കെട്ടുമ്പോഴുള്ള വേദന എല്ലാ മകള്‍ സഹിച്ചു, മേക്കപ് പൂര്‍ത്തിയാക്കി.
എല്ലാം കഴിഞ്ഞ് വെറ്റിലയും അടക്കയും വച്ച് ഡാന്‍സ് ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹവും ചിലങ്കയും വാങ്ങി. ചിലങ്ക കിട്ടിയ ഉടനെ അത് കാലില്‍ കെട്ടി തരാന്‍ മകള്‍ പറഞ്ഞതാണ്. പക്ഷേ ഇപ്പോള്‍ വേണ്ട, ചിലങ്ക കെട്ടിയാല്‍ പിന്നെ ചെരുപ്പിടാന്‍ കഴിയില്ല എന്ന് പറഞ്ഞ് ശില്‍പ ബാല തടഞ്ഞുവത്രെ. അരങ്ങേറ്റം നടക്കുന്ന ഇടത്ത് വച്ച് ചിലങ്ക കെട്ടിത്തരാം എന്നും പറഞ്ഞു.
നേരെ അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നതിന് മുന്‍പേ ശില്‍പയ്ക്ക് ഒന്ന് കുളിച്ച് ഫ്രഷ് ആവണം എന്ന് തോന്നി. രാവിലെ മുതലുള്ള ഓട്ടമാണ്, വിയര്‍പ്പ് നാറ്റമുണ്ട്. ഒരഞ്ച് മിനിട്ടുകൊണ്ട് റെഡിയായി പെട്ടന്ന് തന്നെ വീട്ടില്‍ നി്‌നനും ഇറങ്ങി. തക്കിട്ടു ഭയങ്കര എക്‌സൈറ്റ്‌മെന്റിലായിരുന്നു. പക്ഷേ യാത്ര പാതി ദൂരം പിന്നിട്ടപ്പോഴാണ്, ചിലങ്ക വീട്ടില്‍ വച്ചുമറന്നു എന്ന് ശില്‍പ ബാല ഓര്‍ക്കുന്നതത്രെ. ആ നിമിഷം ഞാന്‍ സ്റ്റക്കായിപ്പോയി എന്നാണ് ശില്‍പ പറയുന്നത്. ഉടനെ പോര്‍ട്ടര്‍ ബുക്ക് ചെയ്തുവെങ്കിലും അതിനുള്ള സമയമില്ല. തിരിച്ച് വീട്ടില്‍ പോയി എടുക്കാനും സാധിക്കില്ല, പ്രോഗ്രാം തുടങ്ങി കഴിഞ്ഞു.
മകള്‍ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നത് എനിക്ക് വിഷമമല്ല, പക്ഷേ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോള്‍ അവള്‍ക്ക് എന്ത് തോന്നും, അവളതെങ്ങനെ എടുക്കും എന്നൊക്കെയുള്ള വിഷമമായിരുന്നു എനിക്ക്. അവളുടെ മുഖത്തേക്ക് ഭാവ വ്യത്യാസം എന്നെ തകര്‍ത്തി. അവളുടെ കോണ്‍ഫിഡന്‍സ് അത് കളയുമോ എന്ന ഭയമായി. ഇതൊരു വലിയ കാര്യമായിരിക്കില്ല, പക്ഷേ ഓവര്‍ ഡ്രാമറ്റിക് ആയ എന്നിലെ അമ്മയ്ക്ക് അതൊരു വലിയ കാര്യം തന്നെയാണ്. ആ ഒരു നിമിഷം തക്കിട്ടുവിന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി.
പെട്ടന്ന് പാട്ടിട്ടതും അവള്‍ സ്റ്റേജിലേക്ക് ഓടിക്കയറി. കുഞ്ഞ് വളരെ നന്നായി ഡാന്‍സ് ചെയ്തു. അത് വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. പെര്‍ഫോമന്‍സ് കഴിഞ്ഞ് വീട്ടിലെത്തി, മേക്കപ്പ് ഓരോന്ന് അഴിച്ചുവയ്ക്കുമ്പോള്‍ അവളുടെ മനസ്സില്‍ എന്താണ് എന്ന് എനിക്കറിയണമായിരുന്നു. തക്കിട്ടുവിന് അമ്മയോട് ദേഷ്യമുണ്ടാവും, ചിലങ്ക മറന്നുവച്ചത് ഏറ്റവും വലിയ തെറ്റായി എന്ന് ഞാന്‍ അവളോട് പറഞ്ഞു. അപ്പോള്‍ അവള്‍ എനിക്ക് തന്ന മറുപടി, അമ്മേ ചിലങ്ക ഇടാത്തത് കാരണം എനിക്കിന്ന് രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് ചിലങ്ക ഇട്ടില്ല എന്ന് ആരും കാണാതിരിക്കാന്‍ ഞാന്‍ നന്നായി അരമണ്ഡലം ഇരുന്നാണ് ഡാന്‍സ് ചെയ്തത്. കാല്‍ ഉയര്‍ത്തേണ്ട സ്ഥലത്ത് നന്നായി ഉയര്‍ത്തുകയും ചെയ്തു എന്ന്. ആ മറുപടി കേട്ടപ്പോള്‍ ഞാന്‍ തക്കിട്ടുവിനെ വാരിപ്പുണര്‍ന്ന് ഉമ്മവച്ചു- ശില്‍പ ബാല പറഞ്ഞു.