മമ്മി മാട്രിമോണിയലില്‍ കല്യാണം നോക്കിയിരുന്നു; ഡോക്ടറോട് പ്രേമിക്കുന്നത്  കുഴപ്പവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടെന്ന് പറഞ്ഞു;താന്‍ കാരണം അച്ഛനും അമ്മയും സഹോദരങ്ങളും വിഷമിക്കുന്നത് കണ്ടതിനാല്‍ ലഹരി ഉപയോഗം നിര്‍ത്തുന്നു; ഷൈന്‍ ടോം പങ്ക് വച്ചത്

Malayalilife
മമ്മി മാട്രിമോണിയലില്‍ കല്യാണം നോക്കിയിരുന്നു; ഡോക്ടറോട് പ്രേമിക്കുന്നത്  കുഴപ്പവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടെന്ന് പറഞ്ഞു;താന്‍ കാരണം അച്ഛനും അമ്മയും സഹോദരങ്ങളും വിഷമിക്കുന്നത് കണ്ടതിനാല്‍ ലഹരി ഉപയോഗം നിര്‍ത്തുന്നു; ഷൈന്‍ ടോം പങ്ക് വച്ചത്

ലഹരിയുടെ പേരില്‍ വ്യാപക വിമര്‍ശനം നേരിടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരിക്കേസില്‍ വീണ്ടും പേര് വന്നതോടെ താരത്തിന്റെ മൂല്യവും കുറഞ്ഞു. താന്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് താരം അന്വേഷണ സംഘത്തോട് പറയുകയും ചെയ്തിരുന്നു.ലഹരി മുക്തിക്കായി ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു ഷൈന്‍. ലഹരി ഉപയോഗം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൈന്‍ പുതിയ അഭിമുഖത്തില്‍ നടന്‍ പറയുന്നത്. അവതാരകന്‍ െൈഹദരാലി ഷെനും കുടുംബവും പങ്ക് വച്ച അഭിമുഖത്തിലാണ് നടന്‍ പുതിയ വിശേഷങ്ങള്‍ പങ്ക് വക്കുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന കുടുംബത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ സംസാരിച്ചു. അച്ഛനും അമ്മയ്ക്കും ഇപ്പോഴും പ്രായമായതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളിലും തന്റെ ശ്രദ്ധ വരാന്‍ ഈ സംഭവം സഹായിച്ചെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു..

വലിയില്‍ നിന്നും മറ്റും എനിക്ക് പ്ലഷര്‍ കിട്ടുന്നുണ്ട്. ആ പ്ലഷര്‍ കൊണ്ട് ബാക്കിയുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള സ്വസ്ഥതയും കിട്ടുന്നില്ല. അവരുടെ ജീവിതത്തിന്റെ. സുരക്ഷിതത്വം ഇല്ലാതാകുന്നു. ന്യൂസിലന്റില്‍ താമസിക്കുന്ന സഹോദരിമാരെയടക്കം ബാധിക്കുന്നു. മൊത്തം ബന്ധുക്കളെ ബാധിക്കുന്നു. തന്റെ ഭാ?ഗത്തെ തെറ്റുകള്‍ മനസിലാക്കുന്നെന്നും ഇതൊന്നും വേണ്ടെന്ന് തോന്നുന്നുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.......

2015 ജനുവരി 31ാം തിയതി എന്റെ പേരില്‍ കൊക്കെയിന്‍ കേസുണ്ടായിരുന്നു. ഈയടുത്താണ് ഞാന്‍ നിരപരാധിയാണെന്ന് വിധി വന്നത്. പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനില്‍ കൊണ്ട് വരുന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വല്‍ എനിക്ക് കിട്ടി..ഡാഡി കരഞ്ഞ് ഞാന്‍ കണ്ടിരുന്നില്ല. ചാനലിലൂടെയാണ് വീട്ടുകാര്‍ ഈ വിഷയം അറിയുന്നത്. ജോക്കുട്ടന്‍ (അനുജന്‍) അന്ന് ബാ?ഗ്ലൂരില്‍ ജോലിക്ക് കയറിയ ദിവസമാണ്. ജോലി വേണ്ടെന്ന് വെച്ച് അവന്‍ കുടുംബത്തോടൊപ്പം നിന്നു. 

മമ്മിക്ക് കേസുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ക്ക് ഉത്തരം കൊടുക്കേണ്ടി വന്നു. അല്ലെങ്കിലേ ചെറുപ്പം മുതല്‍ എന്നെക്കൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്. താന്‍ അറസ്റ്റിലായപ്പോള്‍ ഇനി ചായയും ഐസ്‌ക്രീമും കഴിക്കില്ലെന്ന് മമ്മി തീരുമാനിച്ചതാണ്. ഇനി ഞാന്‍ പുകവലിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ വാര്‍ത്താ സമ്മേളനം നടത്തി. അന്ന് ഞാന്‍ ഫിസിക്കലി പറഞ്ഞതാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി. എന്റേതായ ദുശീലങ്ങള്‍ അതുമായി ബന്ധപ്പെട്ടുണ്ടായി.

ചുറ്റും വരുന്ന ആളുകളെ വിശ്വസിക്കരുതെന്ന് എപ്പോഴും ഇവര്‍ പറയും. എന്നാല്‍ വിശ്വസിക്കുകയേ താന്‍ ചെയ്തിട്ടുള്ളൂയെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. കൂട്ടുകാരെപ്പോഴും കൂട്ടുകാരാണ്. അതില്‍ മോശവുമില്ല. നല്ലതുമില്ല. താന്‍ എല്ലാവരെയും വിശ്വസിക്കുന്നയാളാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

പുറത്ത് പോയാല്‍ ഇതാണുണ്ടാകുകയെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഭയങ്കര വരവേല്‍പ്പൊന്നും ലഭിക്കില്ല. ഈ വക കമന്റുകള്‍ ഇനിയും കേള്‍ക്കാം. അപ്പോഴാെന്നും പ്രകോപിതനാകരുത്. നമ്മള്‍ മാറേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ അറിഞ്ഞാല്‍ മതി. എല്ലാവരെയും അറിയാക്കേണ്ട കാര്യമില്ല. അത് കൊണ്ട് ഡിപ്രസ്ഡ് ആകാനും പോകണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

മമ്മി എനിക്ക് വേണ്ടി ചാവറ മാട്രിമോണിയലില്‍ കല്യാണം നോക്കി. ഡോക്ടര്‍ എല്ലാം ഞാന്‍ നിര്‍ത്തുകയാണ്, പ്രേമിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോയെന്ന് ചോദിച്ചു. രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടേ വേണ്ടെന്ന് പറഞ്ഞു. ഞാന്‍ ഇമോഷണലി പെട്ടെന്ന് അറ്റാച്ച്ഡ് ആകുന്നയാളാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

shine tom chacko opens up new life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES