Latest News

എനിക്ക് ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ട്; ചില തിരക്കഥാകൃത്തുക്കളുമായി സംസാരിച്ചു; ആളുകള്‍ അംഗീകരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്; മമ്മൂക്കയെ അംഗീകരിച്ചില്ലേ: പുതിയ ആഗ്രഹം തുറന്ന് പറഞ്ഞ് ശോഭന 

Malayalilife
 എനിക്ക് ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ട്; ചില തിരക്കഥാകൃത്തുക്കളുമായി സംസാരിച്ചു; ആളുകള്‍ അംഗീകരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്; മമ്മൂക്കയെ അംഗീകരിച്ചില്ലേ: പുതിയ ആഗ്രഹം തുറന്ന് പറഞ്ഞ് ശോഭന 

മലയാള സിനിമയിലെ പ്രമുഖ നടി ശോഭന തന്റെ പുതിയ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. അഭിനയത്തില്‍ പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സിനിമകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന ശോഭന, ഇത്തവണ തനിക്ക് ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി. ഒരു മാധ്യമത്തിനോടാണ് ശോഭന തന്റെ ആഗ്രഹം പങ്കുവെച്ചത്. 

'എനിക്ക് ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന് തോന്നുന്നു. ചില തിരക്കഥാകൃത്തുകളുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ, ആളുകള്‍ അങ്ങനെ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. മമ്മൂക്കിയെ അംഗീകരിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഞാന്‍ കാത്തിരിക്കുകയാണ്,'' എന്നാണ് ശോഭന പറഞ്ഞത്. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക ഏറെ പ്രയാസകരമാണെന്നും അതിനായി രൂപഭാവവും ശബ്ദവും പൂര്‍ണമായും മാറ്റേണ്ടിവരുമെന്നും ശോഭന ചൂണ്ടിക്കാട്ടി. 

അഭിനയത്തില്‍ തനിക്ക് വെല്ലുവിളി നേരിടാന്‍ ഇത്തരം വേഷങ്ങള്‍ പ്രചോദനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശോഭന പരാമര്‍ശിച്ച മമ്മൂട്ടിയുടെ കാതല്‍ എന്ന ചിത്രത്തിലാണ് നടന്‍ ഗേ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ശോഭനയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Read more topics: # ശോഭന,#
shobhana wants to play transgender character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES