Latest News

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല; ജൂറിയുടെ നിലപാടാണ് അന്തിമമെന്നും ഷൂജിത് സര്‍ക്കാര്‍ 

Malayalilife
 ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല; ജൂറിയുടെ നിലപാടാണ് അന്തിമമെന്നും ഷൂജിത് സര്‍ക്കാര്‍ 

'ദ കേരള സ്റ്റോറി'ക്ക് മികച്ച ചിത്രത്തിനും ഷാരൂഖ് ഖാന് മികച്ച നടനുമുള്ള പുരസ്‌കാരം നല്‍കിയതിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങള്‍ ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി പ്രശസ്ത സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും, ജൂറിയുടെ നിലപാടാണ് അന്തിമമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൂജിത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 'തീരുമാനം ജൂറിക്ക് വിട്ടുകൊടുക്കുക. നമുക്കത്തില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാല്‍ ആ പാനലില്‍ ആരാണെന്നതാണ് പ്രധാനം. 

ആ ജൂറിയാണ് അവസാന വാക്ക്. പുരസ്‌കാരം നല്‍കിക്കഴിഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും ചോദ്യം ചെയ്യാനുണ്ടെങ്കില്‍, അത് പ്രക്രിയ തുടങ്ങുന്നതിന് മുന്‍പാകണം' അദ്ദേഹം പറഞ്ഞു. മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ (IFFM) മികച്ച ഹ്രസ്വചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ജൂറിയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അംഗമാണ് ഷൂജിത് സര്‍ക്കാര്‍. ഒരു നല്ല സിനിമ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. 'സാങ്കേതിക മികവായ ഛായാഗ്രഹണം, എഡിറ്റിംഗ്, അഭിനയം, സംവിധാനം എന്നിവയ്ക്കൊപ്പം സിനിമയുടെ ആത്മാവും പ്രധാനമാണ്. അത് സമൂഹത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നുണ്ടോ ? വേറിട്ടുനില്‍ക്കുന്ന ഒരു കാഴ്ചപ്പാടും ശബ്ദവും അതിനുണ്ടോ ? സാമൂഹിക മാറ്റത്തിന് കാരണമാവുകയും മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്ന സിനിമകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്' അദ്ദേഹം പറഞ്ഞു. 

ദേശീയ പുരസ്‌കാര നിര്‍ണയത്തെക്കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ, പുരസ്‌കാര സമിതിയുടെ തീരുമാനങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഷൂജിത് സര്‍ക്കാറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

shoojith sircar about national award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES